loader image
കെ-ടെറ്റ് പ്രതിസന്ധി; കേന്ദ്ര ഇടപെടൽ തേടി എൻ.ടി.യു

കെ-ടെറ്റ് പ്രതിസന്ധി; കേന്ദ്ര ഇടപെടൽ തേടി എൻ.ടി.യു

കേരളത്തിലെ അധ്യാപക യോഗ്യതാ പരീക്ഷയുമായി (K-TET) ബന്ധപ്പെട്ട അതീവ ഗുരുതരമായ സാഹചര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (NTU) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ നേരിൽ കണ്ട് നിവേദനം നൽകി. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്ക് അധ്യാപകർ ഇരകളാകരുതെന്ന് എൻ.ടി.യു ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

നിവേദനത്തിലെ പ്രധാന ഉള്ളടക്കം

നിയമലംഘനം: 2009-ലെ വിദ്യാഭ്യാസ അവകാശ നിയമവും (RTE Act), 2010-ലെ എൻ.സി.ടി.ഇ (NCTE) വിജ്ഞാപനവും ലംഘിച്ചാണ് കഴിഞ്ഞ 15 വർഷമായി കേരള സർക്കാർ പ്രവർത്തിക്കുന്നത്.

അശാസ്ത്രീയമായ ഇളവുകൾ: SET, NET, M.Ed, Ph.D തുടങ്ങിയ ഉന്നത യോഗ്യതയുള്ളവർക്ക് അതത് തസ്തികകളിൽ കെ-ടെറ്റ് നിർബന്ധമാക്കാതെ സംസ്ഥാന സർക്കാർ ഭരണഘടനാ വിരുദ്ധമായ ഇളവുകൾ നൽകി. എൻ.സി.ടി.ഇ നിശ്ചയിച്ച നിശ്ചിത കാറ്റഗറി കെ-ടെറ്റ് വേണമെന്ന ചട്ടം മറികടന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആധാരം.

Also Read:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി;പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ജോലി സുരക്ഷിതത്വം ഭീഷണിയിൽ: 23/08/2010-ന് ശേഷം നിയമനം ലഭിച്ച ആയിരക്കണക്കിന് അധ്യാപകരുടെ ജോലി സുപ്രീം കോടതി വിധിയോടെ അപകടത്തിലായിരിക്കുകയാണ്.

See also  സാമുദായിക ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; എൻഎസ്എസ് നിലപാടിനെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

കോടതി വിധിയിലെ ആശങ്ക: 2010-ന് മുൻപ് നിയമനം ലഭിച്ചവർക്ക് യോഗ്യത നേടാൻ കോടതി സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, അതിനുശേഷം നിയമനം ലഭിച്ച യോഗ്യതയില്ലാത്ത അധ്യാപകരുടെ കാര്യത്തിൽ ഇളവുകളില്ല. ഇത് അവരുടെ നിയമനം തന്നെ റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുന്നു.

The post കെ-ടെറ്റ് പ്രതിസന്ധി; കേന്ദ്ര ഇടപെടൽ തേടി എൻ.ടി.യു appeared first on Express Kerala.

Spread the love

New Report

Close