"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: 200 അനധികൃത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് യു.എ.ഇ. നടപടി അംഗീകൃത ലൈസൻസില്ലാതെ പ്രവർത്തിച്ചവർക്കെതിരെ. കൃത്രിമബുദ്ധിയും ഇലക്ട്രോണിക് നിരീക്ഷണവും വഴി കള്ളക്കളി വലയിലാക്കി മന്ത്രാലയം. മുന്നറിയിപ്പുമായി അധികൃതർ

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

അബുദാബി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന വാഗ്ദാനം നല്‍കി അനധികൃതമായി പ്രവര്‍ത്തിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ. റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ 200 അക്കൗണ്ടുകളാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മാനവ വിഭവശേഷി-സ്വദേശി മന്ത്രാലയം അറിയിച്ചു.

ആവശ്യമായ ലൈസന്‍സുകളോ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഓഫീസുകളുമായുള്ള ബന്ധമോ ഇല്ലാതെ ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹായത്തോടെയാണ് ഈ അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയത്.

ഗാര്‍ഹിക തൊഴിലാളി സേവന മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഇലക്ട്രോണിക് നിരീക്ഷണം, ട്രാക്കിങ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിയ്‌ക്കൊപ്പം നേരിട്ടുള്ള പരിശോധനകളും നടത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാഗ്ദാനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ലൈസന്‍സുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളെ ആശ്രയിക്കുന്നത് തൊഴിലുടമകള്‍ക്ക് നിയമാനുസൃതമായ കരാറുകളും അംഗീകൃത നിരക്കുകളും പാക്കേജുകളും ഉറപ്പാക്കുന്നുവെന്നും, കൂടാതെ മന്ത്രാലയത്തിന് പരാതികള്‍ നല്‍കാനോ അഭിപ്രായങ്ങള്‍ അറിയിക്കാനോ ഉള്ള അവസരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Get more updates from Pudukad News on Google