സാംസങ് ഫോണുകൾക്ക് വില കൂടി; എ, എഫ് സീരീസ് മോഡലുകൾക്ക് വർധനവ്

സാംസങ് ഫോണുകൾക്ക് വില കൂടി; എ, എഫ് സീരീസ് മോഡലുകൾക്ക് വർധനവ്

ക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ ഭീമന്മാരായ സാംസങ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഹാൻഡ്‌സെറ്റുകൾക്ക് വില വർധിപ്പിച്ചു. സാംസങ്ങിന്റെ ജനപ്രിയ പരമ്പരകളായ ‘എ’ (A Series), ‘എഫ്’ (F Series) എന്നിവയിൽ ഉൾപ്പെട്ട മോഡലുകൾക്കാണ് വില കൂട്ടിയത്. 2026 ജനുവരി 5 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിർമ്മാണ സാമഗ്രികളുടെ, പ്രത്യേകിച്ച് ചിപ്പുകളുടെ വില വർധിച്ചതാണ് ഫോണുകളുടെ വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പുതുക്കിയ വിലവിവരങ്ങൾ

സാംസങ് ഗാലക്സി A56: എല്ലാ വേരിയന്റുകൾക്കും 2,000 രൂപ വർധിച്ചു. ഇതോടെ 12GB+256GB ടോപ്പ്-എൻഡ് മോഡലിന്റെ വില 44,999 രൂപയിൽ നിന്ന് 46,999 രൂപയായി ഉയർന്നു.

സാംസങ് ഗാലക്സി A36 5G: ഈ മോഡലിന് 1,500 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12GB+256GB വേരിയന്റിന് പഴയ വിലയായ 36,999 രൂപയ്ക്ക് പകരം ഇനി മുതൽ 38,499 രൂപ നൽകണം.

Also Read: ഇനി ടിവികളും ‘സ്മാർട്ടാകും’! ഗൂഗിൾ ടിവിയിലേക്ക് ജെമിനി AI വരുന്നു; വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ

സാംസങ് ഗാലക്സി F17 5G: ഈ ബജറ്റ് ഫ്രണ്ട്‌ലി മോഡലിന് 1,000 രൂപ വർധിച്ചു.

മിഡ്-റേഞ്ച് ഫോണുകൾക്ക് പിന്നാലെ സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വിലയും ഉടൻ വർധിക്കാനിടയുണ്ടെന്നാണ് വിപണിയിലെ സൂചനകൾ.

വില കൂട്ടി വിവോയും നത്തിംഗും

സാംസങ്ങിന് പിന്നാലെ ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വില വർധിപ്പിച്ച് പ്രമുഖ ബ്രാൻഡുകളായ വിവോയും നത്തിംഗും. മോഡലുകൾക്ക് അനുസരിച്ച് 4 ശതമാനം മുതൽ 13 ശതമാനം വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

വിവോ: ചൈനീസ് ബ്രാൻഡായ വിവോ തങ്ങളുടെ ജനപ്രിയ മോഡലുകളായ Y31, Y31 Pro എന്നിവയുടെ വില വർധിപ്പിച്ചതായി അറിയിച്ചു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും റീട്ടെയിലർമാർക്ക് അയച്ച ഔദ്യോഗിക കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. വിവോ Y31-ന്റെ 4GB + 128GB ബേസ് മോഡലിന് ഇനി മുതൽ 16,999 രൂപയായിരിക്കും വില. Y31 പ്രോ മോഡലിന്റെ വിപണി വിലയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Also Read: മയിൽപ്പീലിയിലെ മാന്ത്രിക ലേസർ; ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് പുതിയ പഠനം!

നത്തിംഗ്: ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ് കമ്പനിയും പുതുവർഷത്തിൽ വില വർധനവ് നടപ്പിലാക്കി. ജനുവരി 1 മുതൽ തങ്ങളുടെ ‘ഫോൺ (3a)’-യുടെ പുതുക്കിയ വിലയിലാണ് വിൽപന നടത്തുന്നതെന്ന് കമ്പനി അറിയിച്ചു.

ജനുവരി 8 പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോ റെനോ 15 സീരീസിനും വില കൂടുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ഇറങ്ങിയ റെനോ 14 ശ്രേണിയേക്കാൾ ഏകദേശം 2,000 രൂപയോളം അധികം റെനോ 15ന് നൽകേണ്ടി വരുമെന്നാണ് വിപണിയിലെ സൂചനകൾ.

The post സാംസങ് ഫോണുകൾക്ക് വില കൂടി; എ, എഫ് സീരീസ് മോഡലുകൾക്ക് വർധനവ് appeared first on Express Kerala.

Spread the love
See also  ലോകകിരീടത്തിന് പിന്നാലെ മത്സരപ്പെരുമഴ; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് തിരക്കേറിയ ക്രിക്കറ്റ് സീസൺ

New Report

Close