"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ കനത്ത തീരുവ ചുമത്താനുള്ള യു.എസ് ഉപരോധ ബില്ലിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയും രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ വ്യാപ്തിയുള്ള റഷ്യന്‍ ഉപരോധ ബില്‍ യു.എസ് പ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെ, രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയും സാമ്പത്തിക താല്പര്യങ്ങളും സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. 


140 കോടി ജനങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ തടസ്സമില്ലാതെ ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിവിധ സ്രോതസ്സുകളില്‍ നിന്ന് ഇന്ധനം കണ്ടെത്തുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 


ബില്‍ നിയമമാകുന്നതോടെ ഉഭയകക്ഷി ബന്ധത്തിലും ആഗോള ഇന്ധന വിപണിയിലും ഉണ്ടാകാനിടയുള്ള ആശങ്കകള്‍ നേരത്തെ തന്നെ അമേരിക്കന്‍ ഭരണകൂടത്തെ ഉയര്‍ന്ന തലങ്ങളില്‍ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

യു.എസ് ജനപ്രതിനിധി സഭയില്‍ 159-നെതിരെ 262 വോട്ടുകള്‍ക്കാണ് ‘ലിന്‍ഡ്സി ഒ. ഗ്രഹാം റഷ്യ ആന്‍ഡ് ഇറാന്‍ സാങ്ഷന്‍സ് ആക്ട് ഓഫ് 2026’ പാസാക്കിയത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിടുന്ന ഈ ബില്‍ ഇനി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പുവെക്കലിനായി അയക്കും. 


നിയമം പ്രാബല്യത്തില്‍ വന്നാല്‍ ബാധിക്കപ്പെടാനിടയുള്ള ഇന്ത്യയിലെ വ്യവസായ മേഖലകളുമായി ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 


അതേസമയം, ബില്‍ പാസായാലും ഇന്ത്യയ്ക്ക് മേല്‍ നേരിട്ട് 100 ശതമാനം തീരുവ ചുമത്തപ്പെടില്ലെന്നും, സാഹചര്യത്തിനനുസരിച്ച് ഇതില്‍ തീരുമാനം എടുക്കാനുള്ള അധികാരം അമേരിക്കന്‍ പ്രസിഡന്റിന് നല്‍കുകയാണ് ഈ നിയമം ചെയ്യുന്നതെന്നും നയതന്ത്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Get more updates from Pudukad News on Google