"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ധനുഷ് ചിത്രത്തിന് പേരിട്ടതിൽ നെറ്റിസൺസിനെ പരിഹസിച്ച് സംവിധായകൻ തമിഴരശൻ പച്ചമുത്തു, “എ’ സർട്ടിഫിക്കെറ്റ് വിവാദത്തിനും മറുപടി

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​രി​നെ​ച്ചൊ​ല്ലി​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​സ​രൂ​പേ​ണ മ​റു​പ​ടി ന​ൽ​കി സം​വി​ധാ​യ​ക​ൻ ത​മി​ഴ​ര​ശ​ൻ പ​ച്ച​മു​ത്തു. ‘ല​ബ്ബ​ർ പ​ന്ത്’ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ത​മി​ഴ​ര​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന് ‘പ​ടൈ​യ​ൽ’  എ​ന്ന് പേ​രി​ട്ട​താ​യി വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തൊ​രു റോ ​ആ​ൻ​ഡ് വ​യ​ലന്‍റ്  ആ​ക്ഷ​ൻ ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നും സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ‘എ’ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ളി​ലെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​യും പ്ര​ച​ര​ണം. ഇ​തി​നാ​ണ് ത​മാ​ശ​രൂ​പേ​ണ​യു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ ത​ന്നെ നേ​രി​ട്ടെ​ത്തി​യ​ത്.


“പ​ടൈ​യ​ൽ – കൊ​ള്ളാ​മ​ല്ലോ, ഇ​തെ​ന്താ ഞാ​ൻ ചി​ന്തി​ക്കാ​തി​രു​ന്ന​ത്? എ​ന്നാ​പ്പി​ന്നെ ‘​ത​മി​ഴ​ര​ശ​ൻ പ​ച്ച​മു​ത്തു പ​ടൈ​യ​ൽ’ എ​ന്ന് ത​ന്നെ പേ​രി​ട്ടേ​ക്കാം, ന​ന്ദി” എ​ന്നാ​യി​രു​ന്നു എ​ക്സി​ലൂ​ടെ  അ​ദ്ദേ​ഹ​ത്തിന്‍റെ മ​റു​പ​ടി. ചി​ത്ര​ത്തി​ന്‍റെ നി​ർമാ​താ​വാ​യ അ​രു​ൺ വി​ശ്വ​യും ഈ ​പോ​സ്റ്റി​ന് ര​സ​ക​ര​മാ​യ ക​മന്‍റു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.


ധ​നു​ഷി​ന്‍റെ ക​രി​യ​റി​ലെ 56-ാമ​ത് ചി​ത്ര​മാ​യി ഒ​രു​ങ്ങു​ന്ന ഈ ​പ്രൊ​ജ​ക്റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി ‘ഡി56’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രോ മ​റ്റ് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഹ​രീ​ഷ് ക​ല്യാ​ൺ, ദി​നേ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ത​മി​ഴ​ര​ശ​ൻ ഒ​രു​ക്കി​യ ‘ല​ബ്ബ​ർ പ​ന്ത്’ തി​യേ​റ്റ​റു​ക​ളി​ൽ വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു.

Get more updates from Pudukad News on Google