"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് 11,776 പേർ അറസ്റ്റിൽ; 23.9 കിലോ എംഡിഎംഎ പിടികൂടി | Operation Toofan Kerala

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Operation Toofan Kerala

തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ 11,776 പേർ അറസ്റ്റിലായി (Operation Toofan Kerala). കഴിഞ്ഞ ദിവസം മാത്രം 77 കേസുകളിലായി 88 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 10,918 ആയി.

ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 23,925.120 ഗ്രാം എംഡിഎംഎയും 1,457.401 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി ലഹരി കൈവശം വച്ചതിന് 26 കേസുകളും മീഡിയം ക്വാണ്ടിറ്റിക്ക് അഞ്ച് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റിക്ക് മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തു. എൻഡിപിഎസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ നിയമപ്രകാരം 37 കേസുകളും എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 89.330 ഗ്രാം എംഡിഎംഎ, 1.091 കിലോഗ്രാം കഞ്ചാവ്, 17.06 ഗ്രാം ഹാഷിഷ് ഓയിൽ, 8.14 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തു.

ബോധവത്കരണ പ്രവർത്തനങ്ങളും ശക്തം
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 34 ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 9,864 ആയി. 781 കൗൺസിലിങ് സെഷനുകളും നടത്തി.

സ്കൂൾ, കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇതുവരെ 6,877 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ലഹരി വിൽപ്പനയെക്കുറിച്ച് അറിയിക്കാം
ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം. 9497979794, 9497927797 എന്നീ നമ്പറുകളിൽ നേരിട്ടും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും വിവരങ്ങൾ കൈമാറാം.

ഈ നമ്പറുകളിലേക്ക് വിവരമറിയിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.

Story Summary:
Kerala Police has arrested 11,776 people as part of Operation Toofan, with 10,918 cases registered so far. Police have seized over 23.9 kg of MDMA and more than 1,457 kg of cannabis, alongside extensive awareness and counselling programmes across the state.

Get more updates from Pudukad News on Google