"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആലുവയിൽ കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം | Aluva woman death

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

KSRTC Temporary Conductor Dies

ആലുവ: ദേശീയപാതയ്ക്ക് സമീപം ഐശ്വര്യ നഗറിലെ അപാർട്ട്മെന്റ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ താമസക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി (Aluva woman death). ഐശ്വര്യ നഗർ സ്വദേശിനി അനില തോമസ് (42) ആണ് മരിച്ചത്.

അനില തോമസ് അപാർട്ട്മെന്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കാറിനുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. പിൻസീറ്റിൽ ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മരണപ്പെട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞതായാണ് പ്രാഥമിക വിവരം. കാറിനുള്ളിൽ ഈച്ചകളെയും കണ്ടെത്തിയിരുന്നു. അനില തോമസ് കാൻസർ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

വിവരമറിഞ്ഞ് ആലുവ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Story Summary:
A 42-year-old woman was found dead inside a car parked in the compound of an apartment complex in Aishwarya Nagar, Aluva. Police reached the spot and initiated further proceedings, while the exact cause of death is being examined.

Get more updates from Pudukad News on Google