ഹരിയാനയിൽ പിറ്റ്ബുൾ നായയുടെ ക്രൂരമായ ആക്രമണം: ആറുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര പരിക്ക്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് | Haryana pit bull attack
Current: മലയാളം

സോനിപ്പത്ത്: ഹരിയാനയിലെ സോനിപ്പത്തിൽ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ (Haryana pit bull attack) ഇനത്തിൽപ്പെട്ട നായ ക്രൂരമായി കടിച്ചുപറിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിന് മുന്നിൽ കുഞ്ഞുമായി നിന്ന കുടുംബാംഗങ്ങൾക്ക് നേരെ പെട്ടെന്ന് നായ പാഞ്ഞടുത്ത് ആക്രമണം നടത്തുകയായിരുന്നു. കുഞ്ഞിനെ നായയുടെ വായിൽ നിന്ന് രക്ഷപ്പെടുത്താൻ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പറ്റിപരമാവധി ശ്രമിക്കുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Pitbull pet attacks 6 month old kid in Sonipat Haryana.
Check how relaxed is the Pitbull owner, sorry parent, while the dog was brutally attacking the kid.
Kid is severely injured, in hospital.
But Dog Lovers will still defend it. Justify it by saying dog must be hungry,… pic.twitter.com/K2LSXf8tUK
— Ankur Singh (@AnkurSingh) September 17, 2026
സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വളർത്തുനായയുടെ ഉടമസ്ഥന്റെ അശ്രദ്ധക്കെതിരെ പ്രദേശവാസികളിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.




