റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളിലേക്കുള്ള ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ സമയക്രമം പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrbapply.gov.in വഴി കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
2026 ഫെബ്രുവരി 15, 16, 17, 18, 19 തീയതികളിലായാണ് പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രം, പരീക്ഷാ തീയതിയും അറിയാനുള്ള ‘സിറ്റി സ്ലിപ്പ്’ പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് (ഫെബ്രുവരി 5 മുതൽ) വെബ്സൈറ്റിൽ ലഭ്യമാകും. പരീക്ഷാ തീയതിക്ക് കൃത്യം 4 ദിവസം മുമ്പ് മാത്രമേ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. അതായത് ഫെബ്രുവരി 15-ന് പരീക്ഷയുള്ളവർക്ക് ഫെബ്രുവരി 11 മുതൽ അഡ്മിറ്റ് കാർഡ് ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗാർത്ഥികൾ നിർബന്ധമായും ആധാർ കാർഡ് കൈവശം വെക്കേണ്ടതാണ്. മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, വാച്ചുകൾ, മറ്റ് ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ എന്നിവ പരീക്ഷാ ഹാളിനുള്ളിൽ അനുവദിക്കില്ല. ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
The post റെയിൽവേ എ.എൽ.പി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 15 മുതൽ പരീക്ഷകൾ തുടങ്ങും appeared first on Express Kerala.



