
ഗുരുവായൂർ : ഗുരുവായൂർ താമരയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സൈക്കിൾ യാത്രക്കാരൻ കാവീട് സ്വദേശി താഴത്ത് മോഹനൻ(70), ബൈക്ക് യാത്രക്കാരൻ കാവീട് വടക്കൻ ജസ്റ്റിൻ(23) എന്നിവർക്കാണ് പരിക്കേറ്റത്. താമരയൂർ സെൻററിൽ ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


