"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോട്ടുകാൽകോണത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Thiruvananthapuram child found dead

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

crime

തിരുവനന്തപുരം: കോട്ടുകാൽകോണത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Thiruvananthapuram child found dead). ബാലരാമപുരം സ്വദേശികളായ ദിലീപ്-ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്.

വീടിന് സമീപത്തെ ആൾതാമസമില്ലാത്ത പറമ്പിലെ ആഴമേറിയ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കുട്ടിയെ കാണാനില്ലായിരുന്നെന്ന് വാർഡ് മെമ്പർ അറിയിച്ചു.

തുടർന്ന് പ്രദേശവാസികളും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കുട്ടി കിണറ്റിൽ വീണതാണോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തും.

Story Summary:
A four-and-a-half-year-old boy was found dead in a deep well near his home at Kottukalkonam in Thiruvananthapuram. Police and fire force officials reached the spot and further investigation is underway.

Get more updates from Pudukad News on Google