ബോക്‌സ് ഓഫീസ് കീഴടക്കാൻ രാജാ സാബ്; ആദ്യ ദിനം തന്നെ മുന്നിൽ

ബോക്‌സ് ഓഫീസ് കീഴടക്കാൻ രാജാ സാബ്; ആദ്യ ദിനം തന്നെ മുന്നിൽ

ന്ത്യൻ ബോക്സ് ഓഫീസിൽ പുതുചരിത്രങ്ങൾ കുറിച്ച തെന്നിന്ത്യൻ സൂപ്പർസ്റ്റാറാണ് പ്രഭാസ്. ബാഹുബലി 2യിലൂടെ 1000 കോടി രൂപയ്ക്കുമേൽ കളക്ഷൻ നേടിയ താരം, ഇന്ത്യയിലെ നമ്പർ വൺ പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കിയതും അതോടെയാണ്.

പ്രഭാസ് നായകനായി ഇന്ന് റിലീസ് ചെയ്ത പുതിയ ചിത്രം ദി രാജാ സാബ് ആദ്യ ദിനം തന്നെ ശക്തമായ തുടക്കമാണ് സൂചിപ്പിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് സ്ഥാപനമായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചിത്രം ആദ്യ ദിന അഡ്വാൻസ് ബുക്കിംഗ് ഇനത്തിൽ 28.09 കോടി രൂപ നേടി.

ഏകദേശം 350 കോടി രൂപ ബജറ്റിലാണ് ‘ദി രാജാ സാബ്’ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ റൈറ്റ്സ് ജിയോ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കിയതായും, അവ 160 കോടി രൂപയ്ക്ക് വിറ്റുപോയതായുമാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ, തിയറ്ററിക്കൽ റൈറ്റ്സിൽ നിന്ന് 180 കോടി രൂപ ലഭിച്ചിട്ടുണ്ട്.

Also Read: സെൻസർ ബോർഡിന് തിരിച്ചടി! ജനനായകന് അനുമതി

എന്നാൽ ബോക്സ് ഓഫീസ് കണക്കുകൾ വിലയിരുത്തുമ്പോൾ, ചിത്രം 100 കോടി രൂപ കടന്നാലും ബ്രേക്ക് ഈവൻ നേടാൻ സാധ്യതയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. കുറഞ്ഞത് 150 കോടി രൂപയെങ്കിലും നേടുമ്പോഴാണ് ‘ദ രാജാ സാബ്’ സേഫ് സോണിലേക്ക് കടക്കുകയെന്ന വിലയിരുത്തലും ഉയരുന്നു.

ചിത്രം സംവിധാനം ചെയ്യുന്നത് മാരുതി ആണ്. പ്രഭാസും മാരുതിയും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ‘ദി രാജാ സാബ്’നുണ്ട്. ഏറെക്കാലത്തിന് ശേഷം കോമഡി ജോണറിലേക്ക് പ്രഭാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ–ഹൊറർ–കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, അതും പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.

മലയാളികളുടെ പ്രിയപ്പെട്ട താരം മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. ഇതോടൊപ്പം സഞ്ജയ് ദത്ത്, ബോമൻ ഇറാനി, നിധി അഗർവാൾ, റിദ്ധി കുമാർ, സറീന വഹാബ്, സമുദ്രക്കനി, വെന്നേലെ കിഷോർ, ബ്രഹ്മാനന്ദൻ, വിടിവി ഗണേഷ്, സത്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

The post ബോക്‌സ് ഓഫീസ് കീഴടക്കാൻ രാജാ സാബ്; ആദ്യ ദിനം തന്നെ മുന്നിൽ appeared first on Express Kerala.

Spread the love
See also  ഉത്തര കൊറിയൻ സാങ്കേതിക വിദ്യ, റഷ്യൻ പിന്തുണ! 72 മണിക്കൂറിൽ ഇറാനിലേക്ക് പറന്നെത്തിയ ആണവക്കരുത്ത്; ഈ ആണവക്കോട്ട തകർക്കാൻ ഇനി ആർക്ക് കഴിയും?

New Report

Close