സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്! ആശ്വാസം കനൽ പോലെ എരിഞ്ഞടങ്ങി; പവൻ വില 1,01,720 രൂപയായി

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്! ആശ്വാസം കനൽ പോലെ എരിഞ്ഞടങ്ങി; പവൻ വില 1,01,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വില കുറഞ്ഞെന്ന റിപ്പോർട്ടുകൾ നൽകിയ ആശ്വാസം വിപണിയിൽ അധികനേരം നീണ്ടുനിന്നില്ല. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,01,720 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി.

ഗ്രാമിന് 12,715 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിനും വില ഉയർന്നിട്ടുണ്ട്. പവന് 83,224 രൂപയും ഗ്രാമിന് 10,403 രൂപയുമാണ് 18 കാരറ്റിന്റെ നിരക്ക്. സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും വർധനവുണ്ടായി. ഗ്രാമിന് 252 രൂപയാണ് ഇന്നത്തെ നിരക്ക്.

Also Read: തകർന്നടിഞ്ഞ വിപണിയിൽ അത്ഭുത തിരിച്ചുവരവ്! ട്രംപ് തരംഗത്തിനിടയിലും കുതിച്ച് സെൻസെക്സും നിഫ്റ്റിയും

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വർണവിലയെ വീണ്ടും മുകളിലേക്ക് എത്തിച്ചത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർധിച്ചതും വില വർധനവിന് കാരണമായി. ഇതിനുപുറമെ, അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള സംഘർഷം മുറുകുന്നതും ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളിൽ നാറ്റോ സഖ്യം പ്രതികരണം നടത്തിയതും ആഗോള നിക്ഷേപകർക്കിടയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

See also  എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തി; പ്രതി പിടിയിൽ

The post സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്! ആശ്വാസം കനൽ പോലെ എരിഞ്ഞടങ്ങി; പവൻ വില 1,01,720 രൂപയായി appeared first on Express Kerala.

Spread the love

New Report

Close