loader image

“ഒരു വിളി, ഒരു ജീവൻ, അനന്തമായ ഉത്തരവാദിത്വം” : പടിയൂരിന് സ്വന്തമായി ആംബുലൻസ് ; സമർപ്പണം 17ന്

ഇരിങ്ങാലക്കുട : “ഒരു വിളി, ഒരു ജീവൻ, അനന്തമായ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യവുമായി ‘ജീവൻ രക്ഷിക്കുക’ എന്ന ഒരേയൊരു ലക്ഷ്യത്തോടെ പടിയൂരിന് സ്വന്തമായി ഇനി ഒരു ആംബുലൻസ് ഉണ്ടാകും.

കൃത്യസമയത്ത് ആംബുലൻസ് എത്താതിരുന്നതിനാൽ മാത്രം പടിയൂർ പഞ്ചായത്തിൽ ചില ജീവനുകൾ പൊലിഞ്ഞത് ഇനിയും ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തിൽ നിന്നാണ് കോവിഡ് മഹാമാരിയുടെ ഇരുണ്ട ദിനങ്ങളിൽ ജനജീവിതത്തിന് കരുത്തായി നിന്ന പടിയൂർ റെസ്ക്യൂ ടീം ആംബുലൻസ് സർവീസ് 17ന് ജനങ്ങൾക്ക് സമർപ്പിക്കുന്നത്.

മന്ത്രി ഡോ. ആർ. ബിന്ദു ആംബുലൻസ് സേവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.

Spread the love
See also  1444 -ാമത് പെരുവനം ആറാട്ടുപുഴ പൂരത്തിൻ്റെ സെൻട്രൽ കമ്മറ്റിയുടെ ഈ വർഷത്തെ പൂരം പത്രിക പുറത്തിറക്കി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close