loader image

വാഹനാപകടം രണ്ട് യുവാക്കൾ മരിച്ചു

കുന്നംകുളം കാണിയാമ്പലിൽ ഇന്ന് പുലർച്ചെ 2 മണിക്കുണ്ടായ ബൈക്കപകടത്തിൽ കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് 26 ,കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു 27 എന്നിവരാണ് മരിച്ചത്. കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ചു ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്.ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മലങ്കര ആശുപത്രി മോർച്ചറിയിൽ.

The post വാഹനാപകടം രണ്ട് യുവാക്കൾ മരിച്ചു appeared first on IJKVOICE.

Spread the love
See also  ഡൽഹി പൊലീസ് ചമഞ്ഞ് 12¼ ലക്ഷം രൂപ തട്ടിയെടുത്തു : പ്രതിയെ കൽപ്പറ്റയിൽ നിന്നും അറസ്റ്റ് ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close