"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പൂട്ടിക്കിടന്നിരുന്ന വീട്ടിൽ കവർച്ച; 95,000 രൂപ കവർന്നതായി പരാതി.

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം


ചേലക്കരയിൽ പൂട്ടിയിട്ട വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന് 95,000 രൂപ കവർന്നതായി പരാതി. ചേലക്കോട് കായാംപൂവ്വം വട്ടപ്പറമ്പിൽ വീട്ടിൽ നബീസയുടെ വീട്ടിലാണ് മോഷണം. സെപ്റ്റംബർ 14ന് വൈകുന്നേരം 4 മണിക്കും 19ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്.
വീടിന്റെ മുൻവശത്തെ വാതിലിന്റെ കട്ടിള ഇളക്കിമാറ്റി അകത്ത് കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ ബെഡ്ഢിനടിയിൽ സൂക്ഷിച്ചു വച്ചിരുന്ന 80,000 രൂപയും അലമാരയിൽ ഉണ്ടായിരുന്ന 15,000 രൂപയും കവർന്നു. സംഭവത്തിൽ ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get more updates from Pudukad News on Google