"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൊച്ചിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.  

മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്. കൊച്ചിയിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്.


രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് റോഡിൽ മുഖമടിച്ചുവീണ് പരിക്കേറ്റിരുന്നു. അപകടം കണ്ട ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി.


 പരിക്കേറ്റയാളെ ആശുപത്രിയിലാക്കാൻ മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നൽകി. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റയാളെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കയറ്റി.


സുരക്ഷാ ഉദ്യോഗസ്ഥരോട് മറ്റൊരു പൈലറ്റ് വാഹനത്തിന്റെ ആവശ്യമില്ലെന്നും താൻ ഒറ്റക്ക് പൊക്കോളാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉടൻ തന്നെ പരിക്കേറ്റയാളെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന്, അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരോട് ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

Get more updates from Pudukad News on Google