"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ദേവസ്വം ബോർഡ് പ്രസിഡന്റുമായി അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് നവീകരണ പ്രവർത്തികൾ നടത്തിയത്. ഇതൊക്കെ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കാണാൻ കഴിയാത്തത് വീഴ്ചയാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ട്, അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് നവീകരണ പ്രവർത്തികൾ നടത്തിയത്.

ഇപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ മണ്ഡലകാലത്ത് എന്താകും അവസ്ഥയെന്നാണ് ഭക്തരുടെ ആശങ്ക. ഒരിക്കലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ വിജിലൻഡായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.


ഇതൊക്കെ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കാണാൻ കഴിയാത്തത് വീഴ്ച. ഇതുപോലെ വിഷയങ്ങൾ വരുമ്പോൾ മന്ത്രിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ലല്ലോ. 


ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രസിഡണ്ടിനെ അല്ലല്ലോ വിമർശിക്കുക മന്ത്രിയെയും സർക്കാരിനെയും അല്ലേ. ഇക്കാര്യത്തിൽ തനിക്ക് അസംതൃപ്തി ഉണ്ടെന്നും മന്ത്രി വിമർശിച്ചു.

കോന്നി മെഡിക്കൽ കോളേജിലെ എക്സ്-റേ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. നടപടി ഉണ്ടായിട്ടുണ്ട്, അത് ഒരാളിൽ ഒതുങ്ങില്ല. ആരോഗ്യവകുപ്പിലെ സിസ്റ്റത്തിന് കുഴപ്പമൊന്നുമില്ല. കെഎം ഷാജിയുടെ ആഡംബരക്കാർ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. താൻ സർക്കാർ വണ്ടി മാത്രമേ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google