"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വാട്ടർഫോർഡ്–കോർക്ക് റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് ; റോഡ് അടച്ചു

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാട്ടർഫോർഡ്–കോർക്ക് അതിർത്തിയിൽ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ എൻ25 യിൽ യോൾ–ഡംഗാർവൻ റോഡിൽ പിൽടൗണിന് സമീപമാണ് അപകടമുണ്ടായത്.കാറും കോച്ചും തമ്മിൽ മുഖാമുഖം കൂട്ടിയിടിച്ചതായാണ് പ്രാഥമിക വിവരം.

ഇടിയുടെ ആഘാതത്തിൽ കാറിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. കാറിന്റെ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

ബസ്സിലുണ്ടായിരുന്ന ഒരു ഡസനിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഭൂരിഭാഗം പേരെയും സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയെങ്കിലും ചിലരെ കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് ഡംഗാർവനിലും യോളിലും നിന്നുള്ള ഗാർഡ, ഫയർ സർവീസ്, ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.ഏകദേശം ഒരു ഡസനോളം ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അപകടസ്ഥലത്ത് പരിശോധനകൾ നടത്തുന്നതിനായി എൻ 25 റോഡ് അടച്ചിരിക്കുകയാണ്. കൊളിഷൻ സീൻ ഇൻവെസ്റ്റിഗേറ്റർമാർ സ്ഥലത്തെത്തി വിശദമായ പരിശോധനയും ഫോട്ടോഗ്രാഫിക് രേഖപ്പെടുത്തലും നടത്തും. ഇതുമൂലം റോഡ് കുറച്ചുസമയം കൂടി അടച്ചിടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അപകടത്തിന് സാക്ഷികളായവർ ഗാർഡയെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. പ്രത്യേകിച്ച് ഞായറാഴ്ച വൈകിട്ട് 7 മണിക്കും 8 മണിക്കും ഇടയിൽ N25-ലൂടെ യാത്ര ചെയ്തിരുന്ന ഡാഷ്‌ക്യാം ഘടിപ്പിച്ച വാഹനങ്ങളുടെ ഡ്രൈവർമാരോട് ദൃശ്യങ്ങൾ അന്വേഷണ സംഘവുമായി പങ്കുവെക്കാൻ അഭ്യർഥിച്ചിട്ടുണ്ട്

Get more updates from Pudukad News on Google