
പുന്നയൂർക്കുളം : നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി പഠിക്കുന്നതിനും നെൽപ്പാടത്തെ ജൈവ വൈവിധ്യം മനസ്സിലാക്കുന്നതിനുമായി കർഷകരോടൊപ്പം പാടത്തേയ്ക്കിറങ്ങി ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികളും അധ്യാപകരും. സ്കൂൾ എസ്.എം.സി. ചെയർമാനായ കളത്തിങ്കൽ അജീഷിന്റെ 5 ഏക്കർ കൃഷിയിടത്തിലെ ഒരു ഏക്കറിലാണ് പൗർണമി ഇനത്തിൽപ്പെട്ട നെൽ വിത്ത് വിതച്ചത്. മുളച്ച ഞാറുകൾ വിദ്യാർത്ഥികൾ പറിച്ചെടുത്ത് മൂന്നെണ്ണം വീതമുള്ള നെൽച്ചെടികളാക്കി കഴുകിയെടുത്ത് മണ്ണൊരുക്കിയ ചേറു നിറഞ്ഞ പാടത്ത് വരിവരിയായി നിശ്ചിത അകലത്തിൽ നട്ടു. അറുപത് കുട്ടികളും പ്രധാനധ്യാപകൻ ഉൾപ്പെടെയുള്ള 6 അധ്യാപകരും പി.ടി.എ, […]


