"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

‘ED കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണ്, തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടു, രാഷ്ട്രീയപരമായും നിയമപരമായും നേരിടും’:V ശിവൻകുട്ടി | V Sivankutty

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

V Sivankutty

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരോപണങ്ങളും രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടി. ഇ.ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും ഇതിൽ യാതൊരുവിധ തെളിവുകളുമില്ലെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.(V Sivankutty Slams ED Allegations Against Pinarayi Vijayan And Muhammad Riyas)

സുപ്രീംകോടതി വരെ എടുത്തുകളഞ്ഞ പഴയ കേസാണിതെന്നും, വ്യാജ പ്രചാരണങ്ങളിലൂടെ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ അനുവദിക്കില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി. ഇ.ഡിയുടെ ഭീഷണികൾക്ക് മുന്നിൽ ഭയപ്പെടില്ല. കേന്ദ്ര ഏജൻസിയുടെ രാഷ്ട്രീയ കള്ളത്തരങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും പാർട്ടി തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എ. ബേബിയുടെ ലേഖനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, പാർട്ടി നയങ്ങൾ ജനറൽ സെക്രട്ടറിയാണ് വ്യക്തമാക്കാറുള്ളതെന്ന് ശിവൻകുട്ടി മറുപടി നൽകി. തിരഞ്ഞെടുപ്പുകളിലെ ജയവും തോൽവിയും സാധാരണമാണ്. എന്തുകൊണ്ട് പരാജയം സംഭവിച്ചു എന്നതിന്റെ ആഴം പരിശോധിക്കുന്ന പരമ്പരാഗത ശൈലിയാണ് സി.പി.ഐ.എമ്മിനുള്ളത്. പോരായ്മകളും തെറ്റിദ്ധാരണകളും തിരുത്തി പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാനാണ് വിശാല സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്നും വലിയൊരു ഉയർത്തെഴുന്നേൽപ്പ് സി.പി.ഐ.എമ്മിന് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Story Summary

CPI(M) leader V. Sivankutty slammed the Enforcement Directorate’s allegations against former Chief Minister Pinarayi Vijayan and P.A. Mohamed Riyas as politically motivated fabrications. He stated that the party will confront these charges both politically and legally while expressing confidence in CPI(M)’s strong comeback through organizational course correction.

Get more updates from Pudukad News on Google