"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വിമാനത്തിൽ കേരളത്തിലെത്തി, ബൈക്കുകൾ ട്രെയിനിൽ കൊണ്ടുവന്ന് കവർച്ച; മീററ്റിൽ നിന്നുള്ള വൻ അന്തർസംസ്ഥാന മോഷണസംഘത്തിലെ 11 പേർ പിടിയിൽ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: കേരളത്തിലെത്തി കവർച്ച നടത്തുന്ന വൻ അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽനിന്നുള്ള 11 പേരെയാണ് തൃശൂർ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

 


മോഷണത്തിനായി പ്രതികൾ വിമാനത്തിലാണ് കേരളത്തിലെത്തിയിരുന്നത്. ഇതോടൊപ്പം കേരളത്തിൽ സഞ്ചരിക്കാനുള്ള പ്രതികളുടെ ബൈക്കുകൾ ട്രെയിൻ വഴിയാണ് എത്തിച്ചിരുന്നത്. ബിഎസ്എൻഎല്ലിന്റെ ഔട്ട്ഡോർ ജംഗ്ഷൻ ബോക്സുകളിലുള്ള ചെമ്പ് കേബിളുകളും പൂട്ടിയിട്ട വാണിജ്യസ്ഥാപനങ്ങളുമാണ് സംഘം പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്.


തൃശൂരിൽ കെഎസ്ഇബി ജീവനക്കാരുടെ വേഷത്തിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലൊരാൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘത്തിലുൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

പിന്നാലെ കളമശ്ശേരിയിലെ ഒരു ലോഡ്ജിൽ നടത്തിയ റെയ്ഡിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പുറമേ കണ്ണൂരിൽനിന്ന് രാത്രി പെട്രോളിങ്ങിനിടെയാണ് മറ്റ് പ്രതികളെ പിടികൂടിയത്.

 

ഇവരിൽനിന്ന് 90,000 രൂപയും സ്മാർട്ട്ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. കവർച്ചയ്ക്കുശേഷം ഇരുചക്രവാഹനങ്ങൾ ട്രെയിൻ വഴി തിരികെ അയച്ച ശേഷം വിമാനത്തിൽത്തന്നെ പ്രതികൾ മടങ്ങിപ്പോകുമായിരുന്നു. ഇവരുടെ പക്കൽനിന്ന് വിമാനടിക്കറ്റുകളും സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Get more updates from Pudukad News on Google