"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ബിഹാറിൽനിന്ന് നാലുമാസമായി കാണാതായ മാനസിക വെല്ലുവിളിയും ഓർമക്കുറവും നേരിടുന്ന 23കാരനെ കുറവിലങ്ങാട് പോലീസ് കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചു

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുറവിലങ്ങാട്: ബിഹാറിൽനിന്ന് നാലുമാസമായി കാണാതായ മാനസിക വെല്ലുവിളിയും ഓർമക്കുറവും നേരിടുന്ന 23കാരനെ കുറവിലങ്ങാട് പോലീസ് കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചു.

ബിഹാർ ബാഹൂന സ്വദേശി രഞ്ജിത് കുമാർ യാദവിനെയാണ് എസ്.ഐ. ഗൗതം ഹരിയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ സമയോചിതമായ അന്വേഷണത്തിലൂടെ ബന്ധുക്കളെ കണ്ടെത്തി കൈമാറിയത്. സഹോദരനും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമാണ് രഞ്ജിത് കുമാർ ബിഹാറിലേക്ക് മടങ്ങിയത്.

കുറവിലങ്ങാട് യൂണിയൻ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിൽ അപരിചിതനായ യുവാവ് കിടന്നുറങ്ങുന്നതായി ലഭിച്ച പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറവിലങ്ങാട് ടൗണിൽ നിന്നും യുവാവിനെ കണ്ടെത്തിയത്.

അവശനിലയിലായിരുന്ന യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. സ്വന്തം വിലാസമോ ബന്ധുക്കളുടെ വിവരങ്ങളോ പറയാൻ കഴിയാതിരുന്ന യുവാവ് ഗ്രാമത്തിന്റെ പേര് ‘ബാഹൂന’ എന്ന് അവ്യക്തമായി പറഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവായി.

തുടർന്ന്ബിഹാറിലെ ബഹദൂർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാഹൂന ഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചറിയുകയും ബഹദൂർപുർ പൊലീസിന്റെയും ഗ്രാമമുഖ്യന്റെയും സഹായത്തോടെ യുവാവ് രഞ്ജിത് കുമാർ യാദവാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഗ്രാമമുഖ്യൻ മുഖേന സഹോദരന്റെ ഫോൺ നമ്പർ കണ്ടെത്തി ബന്ധുക്കളുമായി പൊലീസ് ബന്ധപ്പെട്ടു.

ഇതിനിടെ രഞ്ജിത് കുമാറിനെ പാലായിലെ മരിയ സദനത്തിൽ സുരക്ഷിതമായി താമസിപ്പിച്ചു. സെപ്റ്റംബർ 20ന് സഹോദരനും ഭാര്യയും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി രഞ്ജിത് കുമാറിനെ തിരിച്ചറിഞ്ഞു.

നാലുമാസമായി സഹോദരനെ അന്വേഷിച്ചുവരികയായിരുന്നെന്നും ഇനി കണ്ടെത്താനാകില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കുറവിലങ്ങാട് പൊലീസിൽനിന്ന് ഫോൺ ലഭിച്ചതെന്നും സഹോദരൻ പറഞ്ഞു.

രഞ്ജിത് കുമാറിനെ കണ്ടെത്തി സുരക്ഷിതമായി ബന്ധുക്കൾക്ക് കൈമാറിയ കുറവിലങ്ങാട് പൊലീസിനെ ബന്ധുക്കൾ അഭിനന്ദിച്ചു. ഭക്ഷണവും യാത്രാച്ചെലവിനുള്ള സാമ്പത്തിക സഹായവും നൽകിയാണ് കുറവിലങ്ങാട് പോലീസ് രഞ്ജിത് കുമാറിനെയും ബന്ധുക്കളെയും ബിഹാറിലേക്ക് യാത്രയാക്കിയത്.

Get more updates from Pudukad News on Google