"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിൽ മരണമടഞ്ഞ ജോസഫിന് നാട് വിടയേകി; സംഗീതയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിൽ മരണമടഞ്ഞ പൂഞ്ഞാര്‍ തെക്കേക്കര ചേലകാട്ട് ജോസഫിന്‍റെ മൃതദേഹം പെരിങ്ങളം തിരുഹൃദയ പള്ളിയില്‍ സംസ്കരിച്ചു. തമഴ്നാട് തിരുവള്ളൂര്‍ സ്വദേശിനി സംഗീത അരുള്‍ലാലിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

പാലാ ജനല്‍ ആശുപത്രിയില്‍ ആര്‍.ഡി.ഒ ഷാഹിന രാമകൃഷ്ണന്‍റെ മേല്‍നോട്ടത്തിലാണ് ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. ജോസഫിന്‍റെ മൃതദേഹം കുടുംബാംഗങ്ങളാണ് ഏറ്റുവാങ്ങിയത്. സംഗീതയുടെ ഭര്‍ത്താവ് വെങ്കിടേഷും സുഹൃത്തുക്കളുമാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്.

ഞായറാഴ്ച്ച രാത്രി വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് ജോസഫ് മരിച്ചത്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശേരിക്കു സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് സംഗീത മണ്ണിടിച്ചിലില്‍ പെട്ടത്.

സംഗീതയുടെ മൃതദേഹവുമായി പോയ ആംബുലന്‍സിനെ കുമളി ചെക് പോസ്റ്റുവരെ മീനച്ചില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മജോഷ് മൈക്കിള്‍ അനുഗമിച്ചു. കുമളി ചെക് പോസ്റ്റില്‍ കമ്പം തഹസില്‍ദാര്‍ മൃതദേഹം ഏറ്റുവാങ്ങി.

ജില്ലയുടെ ചുമതലയുള്ള ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ആന്‍റോ ആന്‍റണി എം.പി, എം.എല്‍.എമാരായ മാണി സി. കാപ്പന്‍, എന്‍.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ മരമണടഞ്ഞവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പാലാ ആര്‍.ഡി.ഒ ഇരുവര്‍ക്കും റീത്തു സമര്‍പ്പിച്ചു.

Get more updates from Pudukad News on Google