ബഹ്റൈനിൽ 70 -ാം വാർഷിക ചരിത്ര നിറവിൽ ബഹ്റൈൻ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ
Current: മലയാളം

മനാമ: ബഹ്റൈനിൽ സ്വദേശി വിദേശികളിൽ സുപരിചിതമായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഏഴ് പതിറ്റാണ്ടിൻ്റെ നിറവിൽ. വിപുലമായ ആഘോഷങ്ങളും അവാർഡ് ദാനവും വിളംബരം ചെയ്തു.
ഐഎൽഎ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഡിസംബർ 10-ന് ഗൾഫ് ഹോട്ടലിൽ വിപുലമായി നടക്കുമെന്ന് ഭരണസമിതി വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ ഭാരവാഹികൾ വിവരിച്ചു.
ഐഎൽഎയുടെ മികച്ച ഏഴ് പതിറ്റാണ്ട് നീണ്ട സേവന പാരമ്പര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സംഘടിപ്പാക്കൊനൊരുക്കങ്ങൾ നടക്കുന്നത്. ബഹ്‌റൈനിലെ പ്രമുഖ വനിതാ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐഎൽഎ) വിപുലമായ ആഘോഷങ്ങളോടൊപ്പം സിഎസ്ആർ എക്സലൻസ് അവാർഡുകളും 70 -ാം വാർഷിക നിറവിൽ വിതരണം ചെയ്യും.
ഇൻജാസ് ബഹ്‌റൈൻ ചെയർപേഴ്സനും സുപ്രീം കൗൺസിൽ ഫോർ വുമൺ അംഗവുമായ ശൈഖ ഹെസ്സ ബിൻത് ഖലീഫ ആൽ ഖലീഫയുടെ രക്ഷാകർതൃത്ത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2026 ഡിസംബർ 10 വ്യാഴാഴ്ച ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. ഐഎൽഎയുടെ ഏഴ് പതിറ്റാണ്ട് നീണ്ട ചാരിറ്റി, സാംസ്കാരിക കൈമാറ്റം, കമ്മ്യൂണിറ്റി സേവനങ്ങൾ എന്നിവയെ ആദരിക്കുന്നതായിരിക്കും ചടങ്ങ്.
ഐഎൽഎയുടെ 70 വർഷങ്ങൾ ബഹ്‌റൈനിലെ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സാംസ്‌കാരിക കൂട്ടായ്മയുടെയും പാരമ്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സ്മിത ജെൻസൺ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.
പ്ലാറ്റിനം ജൂബിലി കോ-ചെയർമാരായ ശാരദ അജിത്, മീര രവി, സിഎസ്ആർ അവാർഡ് കമ്മിറ്റി ലീഡ് രേഖ ഉത്തം, കമ്മിറ്റി അംഗം കവിതശ്രീ, നോളജ് പാർട്ണറായ കെപിഎംജി-ഫക്രോ പ്രതിനിധികൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംഗീത കലാപരിപാടികളോടെയുള്ള പ്ലാറ്റിനം ജൂബിലി ഗാല ആഘോഷം, മികച്ച കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമൂഹിക പ്രതിബദ്ധത മുൻനിർത്തി നൽകുന്ന സി.എസ്.ആർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുമെന്നും അറിയിച്ചു.

ചരിത്ര സ്മരണികയുടെ പ്രകാശനം എന്നിവയാണ് ചടങ്ങിലെ പ്രധാന ആകർഷണങ്ങൾ. വനിതാ ശാക്തീകരണം, സുസ്ഥിര പരിസ്ഥിതി പ്രവർത്തനം, മികച്ച സി.എസ്.ആർ കമ്പനി, ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്.
അവാർഡ് ജേതാക്കൾക്ക് ശൈഖ ഹെസ്സ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ബുക്കിംഗ് നിരക്കുകൾ വൈകാതെ പ്രഖ്യാപിക്കുമെന്നും കോർപ്പറേറ്റ് പാക്കേജുകളും ടിക്കറ്റുകളും ഉടൻ വിൽപ്പനയ്ക്കെത്തുമെന്നും ഐ.എൽ.എ ഭാരവാഹികൾ പറഞ്ഞു.

ബഹ്‌റൈനിൽ സിആർ ഉള്ള കമ്പനികൾക്കും താമസക്കാരായ വ്യക്തികൾക്കും സിഎസ്ആർ അവാർഡുകൾക്കായി അപേക്ഷിക്കാം. ചടങ്ങിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ബഹ്‌റൈനിലെ ഐഎൽഎയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പ്രത്യകം അറിയിച്ചു.




