"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അന്താരാഷ്ട്ര കാര്‍ റേസിംഗ് മത്സരത്തിലും ‘തല’;  അഭിമാനനേട്ടവുമായി തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

അന്താരാഷ്ട്ര കാര്‍ റേസിംഗ് മത്സരവേദിയില്‍ അഭിമാനനേട്ടവുമായി തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ റേസിംഗ് ടീം. യൂറോപ്പില്‍ നടന്ന പ്രശസ്തമായ ’24H ബാഴ്സലോണ’ മല്‍സരത്തില്‍ അജിത് കുമാര്‍ റേസിംഗ് – റെഡ് അന്‍ഡ് റേസിംഗ്’ ടീം രണ്ടാം സ്ഥാനം നേടി പോഡിയം ഫിനിഷ് സ്വന്തമാക്കി.

AJITH-KUMAR

24എച്ച് ക്രവെന്റിക് സീരീസിന്റെ ഭാഗമായി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ അജിത് കുമാര്‍ റേസിംഗും ബെല്‍ജിയന്‍ മോട്ടോര്‍സ്പോര്‍ട്‌സ് കൂട്ടായ്മയായ റെഡ് ആന്‍ഡ് റേസിംഗും ചേര്‍ന്നാണ് പങ്കെടുത്തത്. കടുത്ത പോരാട്ടം നടന്ന ട്രാക്കില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ടീം ഇന്ത്യയുടെ അഭിമാനം ആഗോളതലത്തില്‍ വീണ്ടും ഉയര്‍ത്തിപ്പിടിച്ചു.

02


മത്സര വിജയത്തിന് ശേഷം അജിത് കുമാര്‍ ദേശീയ പതാകയുമായി വേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ‘രാജ്യത്തിന് അഭിമാന നിമിഷം, ആഗോള വേദിയില്‍ ഇന്ത്യയെ മുന്‍പന്തിയിലെത്തിക്കുന്നു’ എന്ന കുറിപ്പോടെയാണ് അജിത്തിന്റെ കമ്യൂണിക്കേഷന്‍ ടീം ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

03



നിലവില്‍ തന്റെ പുതിയ ചിത്രമായ ‘ഡെയര്‍ഡെവിള്‍’ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് അജിത്. ഈ പ്രൊജക്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മോട്ടോര്‍സ്‌പോര്‍ട്‌സ് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

 

 

Get more updates from Pudukad News on Google