"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സല്‍മാനിയയിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിച്ചു

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

സല്‍മാനിയ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജിഎസ്എസ്) ആസ്ഥാനത്ത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സന്ദർശനം നടത്തി.

salmania gss visit shanimol usman-2

ജിഎസ്എസ് ഡയറക്ടർ ബോർഡ്‌ അംഗങ്ങളും ജിഎസ്എസ് ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയിയും ജിഎസ്എസ് കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ജിഎസ്എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ച് ഡെപ്യൂട്ടി സ്‌പീക്കറെ ആദരിച്ചു.

വിദേശത്ത് പ്രവർത്തിക്കുന്ന മലയാളി സമൂഹം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും സാമൂഹിക മൂല്യങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു.

salmania gss visit shanimol usman-3

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സമൂഹത്തിന്റെ ഐക്യവും സേവനമനോഭാവവും അഭിനന്ദനാർഹമാണെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ എ.ഡി, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത് വാസപ്പൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജിഎസ്എസ് കുടുബാഗംവുമായ മിഥുൻ മോഹനനും പങ്കെടുത്തു. പാലക്കാട് അസോസിയേഷൻ പ്രതിനിധികളായ അശോക് കുമാർ (പ്രസിഡന്റ്), സൽമാനുൾ ഫാരിസ് എന്നിവരും സന്നിഹിതരായിരുന്നു.

salmania gss visit shanimol usman-4

ഒഐസിസി നേതാക്കളായ ഗഫൂർ ഉണ്ണിക്കുളം, ബിനു കുന്നന്താനം, ബോബി പാറയിൽ, ബിബിൻ ഫിലിപ്പ്, റംഷാദ് അയിലക്കാട്, നിസാർ കുന്നുംകുളത്തിങ്കൽ, നൈസാം, വിൻസു കൂത്തപ്പള്ളി എന്നിവർ ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ജിഎസ്എസ് സന്ദർശിച്ചു. ‎ ‎

Get more updates from Pudukad News on Google