"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു;  ബിഗ് ബോസ് വേദിയില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍;

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ദേശീയ അടിയന്തര രാഷ്ട്രീയ വിഷയങ്ങളില്‍ ചലച്ചിത്ര താരങ്ങള്‍ നിര്‍ബന്ധമായും അഭിപ്രായം പറയണമെന്ന് വാശിപിടിക്കുന്ന മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ബിഗ് ബോസ് വേദിയിലാണ് മാധ്യമങ്ങളുടെയും ട്രോളന്മാരുടെയും ഇരട്ടത്താപ്പിനെ സല്‍മാന്‍ തുറന്നുകാട്ടിയത്.

രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ സിനിമാ മേഖലയിലുള്ളവര്‍ നിരന്തരം നിര്‍ബന്ധിതരാക്കപ്പെടുകയാണെന്ന് സല്‍മാന്‍ പറഞ്ഞു.

pq0s01kk_salman_625x300_09_December_25


ചില വിഷയങ്ങളില്‍ തങ്ങള്‍ക്ക് കൃത്യമായ അറിവുണ്ടാകണമെന്നില്ല, അല്ലെങ്കില്‍ ഇത്തരം രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ താല്പര്യമില്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


 ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുന്നയിക്കുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി റേറ്റിംഗ് കൂട്ടാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ അന്വേഷിച്ച് പൊതുജനങ്ങളെ അറിയിക്കുകയാണ് മാധ്യമങ്ങളുടെ ചുമതലയെന്നും, അതിലേക്ക് സിനിമാ താരങ്ങളുടെ അഭിപ്രായം വലിച്ചിഴച്ച് വലിപ്പിച്ചു കാണിക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


ചലച്ചിത്ര മേഖലയിലെ പണമൊഴുക്കിനെയും റേറ്റിംഗ് സംസ്‌കാരത്തെയും സല്‍മാന്‍ പരോക്ഷമായി വിമര്‍ശിച്ചു. പണം വാങ്ങി സിനിമകള്‍ക്ക് വ്യാജമായി നാലോ അഞ്ചോ നക്ഷത്ര റേറ്റിംഗ് നല്‍കുന്ന പ്രവണത വന്‍ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. 


പണത്തിനായി ഏതറ്റം വരെയും പോകുന്ന ഇത്തരം ആളുകളാണോ സദാചാരത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും ഉപദേശിക്കാന്‍ വരുന്നതെന്നും താരം ചോദിച്ചു.

ഓണ്‍ലൈന്‍ ഇടങ്ങളില്‍ താരങ്ങളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ട്രോള്‍ ക്യാമ്പെയ്നുകള്‍ക്ക് പിന്നില്‍ സിനിമാ മേഖലയിലെ തന്നെ ചില പ്രൊഡ്യൂസര്‍മാരും സഹപ്രവര്‍ത്തകരുമാണെന്ന് സല്‍മാന്‍ ആരോപിച്ചു. പണം നല്‍കിയാണ് ഇത്തരം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് തനിക്കും തന്റെ ഫാന്‍ ക്ലബ്ബുകള്‍ക്കും കൃത്യമായ ബോധ്യമുണ്ടെന്നും, അതിനോടൊന്നും പ്രതികരിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Get more updates from Pudukad News on Google