"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുവൈത്ത് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഇടവകയുടെ 61-ാമത് ഇടവക ദിനവും വജ്ര ജൂബിലി സമാപനവും വെള്ളിയാഴ്ച. പ്രിസൈഡിങ് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും. 25 വർഷം പൂർത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിക്കും

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ 61-ാമത് ഇടവക ദിനവും, ഒരു വർഷം നീണ്ടുനിന്ന വജ്ര ജൂബിലിയുമായി ബന്ധപ്പെട്ട പരിപാടികളുടെ സമാപനവും വെള്ളിയാഴ്ച (25-ന്) വൈകിട്ട്  7 മണിക്ക് കുവൈത്ത് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ (NECK) വെച്ച് നടക്കും.

ചർച്ച് ആൻഡ് പാരിഷ് ഹാളിൽ നടക്കുന്ന ഇടവക ദിന ആരാധനയ്ക്കു ശേഷം, വജ്ര ജൂബിലിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോക്ടർ എബ്രഹാം ചാക്കോ നിർവഹിക്കും. ഇടവകാംഗങ്ങളെ കൂടാതെ, NECK, KECF ഭാരവാഹികളും വിവിധ സഭാ പ്രതിനിധികളും സഹോദരി സഭകളിലെ അംഗങ്ങളും പങ്കെടുക്കും. 


വജ്ര ജൂബിലിയുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഇടവക വികാരി റവ. സിബി. പി.ജെ, ഇടവക വൈസ് പ്രസിഡന്റ് മി. കുരുവിള ചെറിയാൻ (ജനറൽ കൺവീനർ), സെക്രട്ടറി സിജു എബ്രഹാം, ട്രഷറർ ബിജു ശമൂവേൽ, ജോർജ് വർഗ്ഗീസ് എന്നിവർ ഉൾപ്പെട്ട സബ്കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.


സമാപന സമ്മേളനത്തിൽ വജ്ര ജൂബിലിയുടെ സ്മരണിക പ്രകാശനം ചെയ്യുന്നതാണ്. ‘ദൈവത്തിന്റെ വിശ്വസ്തത തലമുറകളിലൂടെ’ (സങ്കീർത്തനം: 119:90) എന്നതായിരുന്നു ജൂബിലിയുടെ തീം.

സ്ഥാനാരോഹണത്തിനു ശേഷം പ്രഥമമായി കുവൈത്ത് ഇടവക സന്ദർശിക്കുന്ന പ്രിസൈഡിങ് ബിഷപ്പിന് ഇടവക സ്വീകരണം ഒരുക്കിയിട്ടുണ്ട്. കൂടാതെ, പ്രവാസ ജീവിതത്തിൽ ഇടവകയോടുള്ള ബന്ധത്തിൽ 25 വർഷം പൂർത്തീകരിച്ച ഇടവകാംഗങ്ങളെ യോഗത്തിൽ ആദരിക്കും. ചടങ്ങിൽ ഇടവക ക്വയർ ടീം ഗാനങ്ങൾ ആലപിക്കും.

Get more updates from Pudukad News on Google