"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കാനഡയിൽ വിമാനാപകടം: തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാനഡയിൽ ഫ്ലൈറ്റ് ട്രെയ്നിംഗിനിടെയുണ്ടായ ദാരുണമായ വിമാന അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . തമിഴ്നാട്, പുതുച്ചേരി സ്വദേശികളായ മനോജ് ശിവകുമാർ, ശ്രീശരൻ തിരുജ്ഞാനസംബന്ധം എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ കോൺസുലാർ സഹായങ്ങളും കുടുംബത്തിന് ലഭ്യമാക്കുമെന്ന് കോൺസുലേറ്റ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാനും സംസ്കാര ചടങ്ങുകൾക്കുമായി കുടുംബാംഗങ്ങൾക്കായി ആരംഭിച്ച ഗോഫണ്ട്‌മി ഫണ്ട് റൈസിങ് കാമ്പെയ്ൻ പുരോഗമിക്കുന്നു .

 

 

Get more updates from Pudukad News on Google