Skip to content
November 19, 2026
⌕

തോമസ് ഉണ്ണിയാടന്റെ പിതാവ് മന്ത്രിയോ മറ്റു പദവികളോ വഹിക്കാത്തതു കൊണ്ടായിരിക്കാം മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവി പോലും നൽകാതിരുന്നത്. ടി.എൻ. പ്രതാപനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതിയുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. തൃശൂർ ജില്ലാ കമ്മിറ്റിയാണ് കെ പിസിസിക്ക് പരാതി നൽകിയത്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു

September 22, 2026
Share this post to

കോട്ടയം: ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടന് പിന്തുണയുമായി രംഗത്തു വന്ന കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനെതിരെ കെപിസിസിക്ക് പരാതി നൽകി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം.

എന്തുകൊണ്ട് തോമസ് ഉണ്ണിയാടനെ മന്ത്രിയാക്കിയില്ല. എന്ത് കഴിവുകുറവാണ് തോമസ് ഉണ്ണിയാടനുള്ളത്?

ചിലപ്പോൾ തോമസ് ഉണ്ണിയാടന്റെ അപ്പൻ മന്ത്രിയായിട്ടുണ്ടാവില്ല, തോമസ് ഉണ്ണിയാടന്റെ അപ്പൻ ചെയർമാനായിട്ടു ണ്ടാവില്ല, തോമസ് ഉണ്ണിയാടന്റെ അപ്പന് വേറെ ഏതെങ്കിലും പ്രത്യേക പദവി ആയുഷ്കാലത്ത് ഉണ്ടായിട്ടുണ്ടാവില്ല.

പക്ഷേ, ഗവൺമെന്റ് ചീഫ് വിപ്പ് ഉൾപ്പെടെയുള്ള സ്ഥാനത്തേക്ക് മക്കളെ അല്ല കൊണ്ടുവരേണ്ടത്, തോമസ് ഉണ്ണിയാടന്റെ തന്തയെയായിരുന്നു കൊണ്ടുവരേണ്ടത് എന്ന് പറയുന്നതിൽ ഒരു തരത്തിലും ആർക്കും ഒരു പരിഭവം തോന്നരുത് എന്നും പ്രതാപൻ പറഞ്ഞിരുന്നു. ഇതാണ് ജോസഫ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.

കേരള കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഒരു കോൺഗ്രസ് നേതാവ് ഇടപെട്ട് അഭിപ്രായം പറയുന്നത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കി.

ഈ ഒരു സാഹചര്യത്തിലാണ് കെപിസിസിക്ക് പരാതി നൽകേണ്ടി വന്നിരിക്കുന്നത്. 

പ്രധാനമായും ഈ ജില്ലയിലെ മറ്റു പ്രശ്നങ്ങൾ പരിഹരിക്കാതെ ഘടകകക്ഷികളുടെ കാര്യത്തിൽ ടി.എൻ. പ്രതാപൻ ഇടപെടൽ നിർത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

 പരസ്യമായി തോമസ് ഉണ്ണിയാടനെ പിന്തുണയ്ക്കുന്ന ഒരു സാഹചര്യം, അത് ഒട്ടും അംഗീകരിക്കാനാവില്ല.

പ്രതാപന്റെ വാക്കുകൾ പാർട്ടി ചെയർമാരായ പി.ജെ. ജോസഫിനെയും മകനെയും ഉദ്ദേശിച്ചുകൊണ്ടാണ് പറഞ്ഞത് എന്നും ജോസഫ് വിഭാഗം പരാതി ഉന്നയിക്കുന്നു.

 നിലവിൽ കെപിസിസിയിലേക്ക് പരാതി നൽകിയിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെ, അതുപോലെ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുള്ള ആളുകൾക്ക് സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടുകൂടി തന്നെ പരാതി നൽകുമെന്നാണ് ലഭിക്കുന്ന വിവരം.

ടി.എൻ. പ്രതാപൻ ഈ ഘടകകക്ഷികളുടെ കാര്യത്തിൽ ഇത്തരത്തിൽ ഇടപെടേണ്ട ആവശ്യമില്ല. ആദ്യം ജില്ലയിലുള്ള, കോൺഗ്രസിനുള്ളിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ടി.എൻ. പ്രതാപൻ തയ്യാറാവണം.

അതിനുശേഷം മാത്രമേ തോമസ് ഉണ്ണിയാടനെപ്പോലുള്ള ആളുകൾക്ക് പിന്തുണ നൽകുകയോ, അല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ പരസ്യമായി ഇടപെടൽ നടത്തേണ്ട ആവശ്യവുമുള്ളൂ എന്നും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.

Get more updates from Pudukad News on Google