തൂഫാൻ: കേരളത്തെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ
🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: ഓസ്ട്രേലിയൻ കോൺസൽ ജനറലിന്റെ അഭിനന്ദനവും ഓപ്പറേഷൻ തൂഫാന്.
ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലായി സാക്കിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് അഭിനന്ദനം ലഭിച്ചത്.
ആഭ്യന്തര മന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ഓപ്പറേഷൻ തൂഫാനും സംബന്ധിച്ച കാര്യങ്ങൾ രമേശ് ചെന്നിത്തല കോൺസൽ ജനറലിന് വിശദീകരിച്ചു.

കേരളം ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളെ കോൺസൽ ജനറൽ താൽപര്യപൂർവം കേൾക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. കേരളത്തിലെ വിവിധ വികസന പദ്ധതികളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഓസ്‌ട്രേലിയൻ വൈസ് കോൺസൽ കാറ്റ് നാപ്പും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രതിനിധി സംഘം മന്ത്രിക്ക് ഉപഹാരം കൈമാറിയ ശേഷമാണ് മടങ്ങിയത്.
Get more updates from Pudukad News on Google




