"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൊട്ടാരക്കരയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് നിർത്തി ലഡു വിതരണം. ഐഷ പോറ്റിയെ ചോദ്യം ചെയ്ത് യാത്രക്കാർ. വാക്കുതർക്കത്തിനിടെ യാത്രക്കാരൻ ബസിൽനിന്ന് ഇറങ്ങി

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്ലം: കൊട്ടാരക്കരയിൽ യാത്രക്കാരുമായി പോകുന്ന ബസ് നിർത്തിച്ച് ലഡു വിതരണം നടത്തിയ ഐഷ പോറ്റിയെ ചോദ്യം ചെയ്ത് യാത്രക്കാർ. പ്രിയ​ദ​ർശിനി പദ്ധതി 100 ദിവസമായെന്ന് പറഞ്ഞായിരുന്നു ബസിന്റെ ട്രിപ്പ് നിർത്തിച്ച് ഐഷ പോറ്റിയും കോൺ​ഗ്രസ് പ്രവർത്തകരും യാത്രക്കാർക്ക് ലഡ‍ു വിതരണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കെഎസ്ആർടിസി ഡിപ്പോയിൽ യോ​ഗം ചേർന്നതിന് പിന്നാലെ തിരക്കേറിയ ബസിനകത്ത് കയറിയായിരുന്നു ഐഷ പോറ്റി ലഡു വിതരണം നടത്തിയത്. ഇതിനിടെ എത്രനേരമായി വണ്ടി നിർത്തിയിട്ടിട്ട്, തോന്നിവാസം കാണിക്കാനുള്ള സ്ഥലമാണോ ബസ് എന്ന് യാത്രക്കാരൻ ചോദിച്ചു. രാഷ്ട്രീയമാണ് എതിർപ്പിന് പിന്നിലെന്ന് ഐഷ പോറ്റി ആരോപിച്ചു.


എന്നാൽ ബസ് ഒരുപാട് നേരമായി വൈകുന്നുവെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടി ശരിയല്ലെന്നും യാത്രക്കാരനും പറഞ്ഞു. 


തർക്കം കൂടിയതിനെ തുടർന്ന് പൈസ തിരികെ തരാൻ ആവശ്യപ്പെട്ട യാത്രക്കാരൻ ബസിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. കൂടുതലൊന്നും പറയണ്ട, അധികമൊന്നും താമസിച്ചിട്ടില്ലെന്നാണ് ഐഷ പോറ്റിക്കൊപ്പമുള്ള കോൺ​ഗ്രസ് പ്രവർത്തകരുടെ ന്യായീകരണം. 

Get more updates from Pudukad News on Google