"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

54ാമത് കല്ലട ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗും 23ന്

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്ലം: ടൂറിസം വകുപ്പും കല്ലട ജലോത്സവ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി ബി എല്‍) രണ്ടാം പാദമത്സരവും 54-ാമത് കല്ലട ജലോത്സവവും ഇന്ന് (23) ഉച്ചയ്ക്ക് രണ്ടിന് ടൂറിസം, സാംസ്‌കാരിക മന്ത്രി പി സി  വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. 

കല്ലടയാറ്റിലെ മുതിരപ്പറമ്പ് – കാരുത്തറക്കടവ് നെട്ടായത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഉല്ലാസ് കോവൂര്‍  എം എല്‍ എ  അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം പി വിജയികള്‍ക്കുള്ള സമ്മാനദാനം  നിര്‍വഹിക്കും.  ബി ബി ഗോപകുമാര്‍ എം എല്‍ എ മാസ്  ഡ്രില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. 

ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്,  ടൂറിസം ഡയറക്ടര്‍ അഞ്ജന, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു, മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയന്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30-ന് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

Get more updates from Pudukad News on Google