"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ സഞ്ചാരം വാഹന യാത്രക്കാർക്ക് പേടി സ്വപ്‌നമാകുന്നു. അപകട സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തി ശാസ്ത്രീയ പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യം. റോഡിന്റെ പല ഭാഗങ്ങളിലും പാറകള്‍ അടര്‍ന്നു നില്‍ക്കുന്നുണ്ട്

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: ഈരാറ്റുപേട്ട-വാഗമൺ റോഡിലെ യാത്ര വാഹനയാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.

മഴ ശക്തിപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും കൂറ്റൻ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീഴാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

 അപകടസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ശാസ്ത്രീയ പരിഹാര മാർഗങ്ങൾ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിന്റെ പല ഭാഗങ്ങളിലും പാറകൾ അടർന്നുനിൽക്കുന്നുണ്ട്. ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ തമിഴ്നാട് തിരുവള്ളൂർ സ്വദേശിനി സംഗീത അരുൾലാൽ മരണപ്പെട്ടിരുന്നു.

 ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. കാരികാട് ടോപ്പിലാണ് ആദ്യം മണ്ണിടിഞ്ഞത്. റോഡിലേക്ക് മണ്ണും ചെളിയും കല്ലും ഒഴുകിയെത്തി.

രണ്ടു കാറുകൾ ഇതിൽപ്പെട്ടെങ്കിലും ആർക്കും പരിക്കേറ്റില്ല. പിന്നാലെയാണ് വേലത്തുശ്ശേരിക്ക് സമീപം കൽക്കെട്ട് തകർന്നത്.

ഈ അപകടത്തിലാണ് സംഗീതയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്. ഞായറാഴ്ചയായതിനാൽ റോഡിൽ വലിയ വാഹനത്തിരക്കുണ്ടായിരുന്നു.

പലരും വാഹനങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ജൂലൈ 31-നുണ്ടായ മണ്ണിടിച്ചിലിലും പാറക്കല്ലുകൾ റോഡിലേക്ക് വീണിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് ആളുകൾ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടത്. 

 മഴവെള്ളം കുത്തിയൊഴുകുന്നതോടെ വശങ്ങളിലെ പാറക്കെട്ടുകളിൽനിന്ന് കല്ലുകൾ പെട്ടെന്ന് ഇളകി വീഴാനുള്ള സാധ്യത കൂടുതലാണ്.

മഴ ശക്തമാകുന്ന സമയത്ത് റോഡിലൂടെയുള്ള രാത്രിയാത്ര നിയന്ത്രിക്കുക മാത്രമാണ് അധികൃതർ ചെയ്യുന്നത്.

അപകടസാധ്യതാ മേഖലകൾ കണ്ടെത്താൻ ശാസ്ത്രീയ പഠനം നടത്തണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.

ഈ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.

Get more updates from Pudukad News on Google