"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കൊല്ലത്ത് വീണ്ടും അനാസ്ഥ: ലോക്കപ്പ് പൂട്ടിയില്ല; കഞ്ചാവ് കേസ് പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി | Kollam Railway Police

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kollam Railway Police

കൊല്ലം: കൊല്ലത്ത് വീണ്ടും പൊലീസിന് കനത്ത ജാഗ്രതാ വീഴ്ച. ലോക്കപ്പിന്റെ വാതിൽ പൂട്ടാൻ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്നാണ് അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം (37) ഓടിപ്പോയത്.(Kollam Railway Police Station Lockup Escape Ganja Case Accused Flees)

റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി ഞായറാഴ്ചയാണ് മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ സലാമിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെ ലോക്കപ്പിന്റെ വാതിലിന്റെ കുറ്റി പൂട്ടാതിരുന്ന അവസരം മുതലാക്കി പ്രതി പുറത്തിറങ്ങി ഓടുകയായിരുന്നു.

Story Summary

In a major security lapse, a ganja case accused escaped from the Kollam Railway Police Station after officers forgot to lock the lockup door. The accused, Abdul Salam from Ashtamudi, bolted from the station on Monday, marking the second such incident of lockup negligence reported in the district recently.

Get more updates from Pudukad News on Google