"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

‘ഷാജിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല, വണ്ടി കേടായതു കൊണ്ട് വർക്ക് ഷോപ്പിൽ കൊടുത്തപ്പോഴാണ് മറ്റൊരു വണ്ടി നോക്കിയത്’: PMA സലാം | PMA Salam

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

PMA Salam

കോഴിക്കോട്: കെ. എം. ഷാജിക്കെതിരായ ആഡംബര കാർ യാത്രാ വിവാദത്തിൽ പ്രതികരണവുമായി പി. എം. എ. സലാം. “പശു ചത്താലും മോരിലെ പുളി പോകില്ല” എന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരെ ഉയർന്ന പുതിയ ആക്ഷേപങ്ങളെന്ന് അദ്ദേഹം പരിഹസിച്ചു.(PMA Salam Defends KM Shaji Luxury Car Controversy Slams LDF Foreign Trips)

അനുവദിച്ച ഔദ്യോഗിക വാഹനം തകരാറിലായതിനെ തുടർന്ന് വർക്ക് ഷോപ്പിൽ കൊടുത്തപ്പോഴാണ് മറ്റൊരു വാഹനം ഉപയോഗിക്കേണ്ടി വന്നത്. അനാവശ്യ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ആ വാഹനം തിരികെ നൽകിയിട്ടുണ്ടെന്നും, ഈ വിഷയത്തിൽ ഷാജിക്ക് യാതൊരുവിധ ജാഗ്രതക്കുറവും സംഭവിച്ചിട്ടില്ലെന്നും പി. എം. എ. സലാം വ്യക്തമാക്കി.

പൊതുപ്രവർത്തകർ വിദേശപര്യടനം നടത്തുമ്പോൾ നിയന്ത്രണം വേണമെന്ന നിർദ്ദേശം ഉയർന്നുവന്ന സാഹചര്യത്തിൽ പാർട്ടികളും മുന്നണികളും ഇക്കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് സലാം കൂട്ടിച്ചേർത്തു. എന്നാൽ പിണറായി വിജയന്റെ മാതൃകയിലുള്ള വിദേശയാത്രകൾ ലീഗ് നേതാക്കൾ ഏതായാലും പിന്തുടരില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Story Summary

PMA Salam strongly defended party leader KM Shaji over the recent luxury car controversy, stating the alternative vehicle was used only temporarily while his official car was in repair. Commenting on political issues, Salam supported transparent probes without political vendetta, while also taking a dig at the foreign trips and chartered flight usage of previous LDF leaders.

Get more updates from Pudukad News on Google