ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിക്ക് സാധ്യത: സമസ്ത മുശാവറ യോഗം ഇന്ന്, വിവാദ പരാമർശത്തെ കുറിച്ച് ചർച്ച നടത്തും | Samastha Mushawara
Current: മലയാളം

കോഴിക്കോട്: സിപിഎം സംഘടിപ്പിച്ച വഖഫ് വിശദീകരണ യോഗത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ നടപടികൾ ഉണ്ടായേക്കും. ഇക്കാര്യം ഇന്ന് ചേരുന്ന സമസ്ത മുശാവറ യോഗം ചർച്ച ചെയ്യും.(Samastha Mushawara To Discuss Umar Faizy Mukkam Suspension Over Controversial Waqf Speech)
ഉമർ ഫൈസിയുടെ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സമസ്തയിലെ ലീഗ് അനുകൂല നേതാക്കളും വിവിധ പോഷകസംഘടനാ ഭാരവാഹികളും ഉമർ ഫൈസിക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സമസ്ത ജനറൽ സെക്രട്ടറി പദവിയിലേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാരെ നിയമിക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ അന്തിമ പ്രഖ്യാപനമുണ്ടായേക്കും.
Story Summary
The Samastha Mushawara meeting held in Kozhikode will discuss potential disciplinary action against Umar Faizy Mukkam over his controversial remarks during a CPM-organized Waqf seminar. The meeting is also expected to formally announce M.T. Abdulla Musliyar as the new General Secretary following the passing of Prof. K. Alikutty Musliyar.




