‘സ്കൂൾ ഡയറി’ക്ക് ശേഷം അൻവർ സാദത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം നൗഷാദ് നാസ്സർ
🌐 Select your Language:
Current: മലയാളം
Current: മലയാളം

സ്കൂൾ ഡയറി, അർദ്ധരാത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അൻവർ സാദത്ത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ അണിയറവിശേഷങ്ങൾ പുറത്തുവന്നു.
നൗഷാദ് നാസ്സർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ‘മൂവി മാർക്ക്’ ആണ് തീയറ്ററുകളിൽ എത്തിക്കുന്നത്.
അൻവർ സാദത്തിനൊപ്പം എൽദോ മാത്യു, ജെൻസൺ ആലപ്പാട്ട്, ഹേമന്ത് മേനോൻ, ആർ.ജെ. വിജയ്, സുഫൈൽ, ദിൽജിത്ത്, വിഷ്ണു രവീന്ദ്രൻ, സോഫൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
അൻവർ സാദത്ത്, അനൂപ് നായർ, ഷിറാസ് എം.വി, മുരളി പി. പിള്ളൈ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നൗഫൽ ഛായാഗ്രഹണവും ഷിഫാദ് എൻ. എഡിറ്റിംഗും നിർവഹിക്കുന്നു.
എബി ടെറൻസ് ആന്റണിയാണ് സംഗീതസംവിധാനം. കൂടാതെ, അലോഷ്യ പീറ്റർ സംഗീതം നൽകിയ “ലഹരി” എന്ന് തുടങ്ങുന്ന ഗാനം ഷാൻ റഹ്മാനും അജു വർഗീസും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പി.ആർ.ഒ: എം.കെ. ഷെജിൻ.
Get more updates from Pudukad News on Google




