"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് മന്ത്രാലയം. നവംബര്‍ 25, 26 തീയതികളിലാണ് അവധി. ബുധന്‍, വ്യാഴം ദിവസങ്ങളിലായതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

മസ്‌കത്ത്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. നവംബര്‍ 25, 26 തീയതികളിലാണ് അവധി. ബുധന്‍, വ്യാഴം ദിവസങ്ങളിലായതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും.


വേനല്‍ ചൂട് കുറഞ്ഞുതുടങ്ങുന്നതോടെ ദേശീയദിന അവധി ക്യാംപിങ്, ട്രക്കിങ്, ബീച്ച് യാത്രകള്‍ ഉള്‍പ്പെടെയുള്ള ഔട്ട്ഡോര്‍ വിനോദങ്ങള്‍ പ്ലാന്‍ ചെയ്യാനും അവസരമൊരുക്കും.


2026ലെ കലണ്ടര്‍ പ്രകാരം സുല്‍ത്താന്റെ അധികാരാരോഹണ ദിനം ജനുവരി 15നും ഇസ്റാഅ് മിഅ്റാജ് ജനുവരി 18നും ഹിജ്റ പുതുവര്‍ഷം ജൂണ്‍ 18നും നബിദിനം ആഗസ്റ്റ് 27നുമായിരുന്നു.

ഈദുല്‍ ഫിത്ര്, ഈദുല്‍ അദ്ഹ തുടങ്ങിയ പെരുന്നാള്‍ അവധികളുടെ തീയതികള്‍ ഹിജ്റ മാസപ്പിറവി നിര്‍ണയിക്കുന്ന ഔദ്യോഗിക സമിതിയുടെ പ്രഖ്യാപനത്തിന് അനുസരിച്ചാണ് അറിയിക്കുക.

 

Get more updates from Pudukad News on Google