"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മഴ പെയ്തിട്ടും ഡാമില്‍ വെള്ളമില്ല. 20 ദിവസത്തിനിടെ ഇടുക്കി ഡാമില്‍ 2.50 അടി ജലത്തിന്റെ കുറവ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ലഭിക്കാത്താണു പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ ദിവസം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്തത് 5.6 മില്ലിമീറ്റര്‍ മഴ മാത്രം

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: മഴ പെയ്തിട്ടും ഇടുക്കി ഡാമില്‍ വെള്ളമില്ല. 20 ദിവസത്തിനിടെ ഡാമില്‍ 2.50 അടി ജലത്തിന്റെ കുറവ്. സെപ്റ്റംബര്‍ ഒന്നിനു ഡാമില്‍ അവശേഷിച്ചിരുന്നത് 2369.44 അടി വെള്ളമായിരുന്നു. ഇന്നു  2366.88 അടി വെള്ളം മാത്രമാണു ഡാമില്‍ ശേഷിക്കുന്നത്.


നിലവില്‍ അണക്കെട്ടില്‍ അവശേഷിക്കുന്നതു പൂര്‍ണ സംഭരണ ശേഷിയുടെ 61 ശതമാനം ജലം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടില്‍ 74 ശതമാനം ജലം അവശേഷിച്ചിരുന്നു. 


ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ പെയ്യുന്നില്ല, ഇതാണ് പ്രതിസന്ധിക്കു കാരണം. 

ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്തു പെയ്തത് 5.6 മില്ലിമീറ്റര്‍ മഴ മാത്രമാണ്. ഡാമിലേക്ക് 6.803 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലവും ഒഴുകിയെത്തി.


ഈ മാസം ഇതുവരെ ആകെ ഒഴുകിയെത്തിയത് 109.838 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലമാണ്. ഇടുക്കി ഡാമില്‍ നിലവില്‍ അവശേഷിക്കുന്ന ജലം ഉപയോഗിച്ച് 1309.264 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. 


നിലവിലെ പ്രതിദിന ശരാശരി ഉപയോഗം 7.59 ദശലക്ഷം യൂണിറ്റാണ്. ഇത്തരത്തില്‍ നോക്കിയാല്‍ 172 ദിവസത്തേക്ക് വൈദ്യുതി ഉല്പാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമില്‍ അവശേഷിക്കുന്നുണ്ട്.

Get more updates from Pudukad News on Google