കൈയിലെ കൊഴുപ്പ് നീക്കാനായുള്ള ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ച സംഭവം, ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ തിരുവല്ല പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ക്ലിനിക്കിന്റെ പശ്ചാത്തലം അന്വേഷിക്കുമെന്നു പോലീസ്
Current: മലയാളം

ചങ്ങനാശേരി: കൈയിലെ കൊഴുപ്പി നീക്കാനായുള്ള ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം പോലീസില്‍ പരാതി നല്‍കി.
ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വി.ജി. വിദ്യ(45)ആണു മരിച്ചത്.
വീടിനോട് ചേര്‍ന്നു ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു വിദ്യ. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയിലുണ്ടായ പിഴവാണു മരണകാരണം എന്നാരോപിച്ചു കുടുംബം പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ തിരുവല്ല പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കാനായി ഈ മാസം 16നാണ് വിദ്യയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്കു മുമ്പായി അനസ്‌തേഷ്യ നല്‍കിയിരുന്നു.
പതിനൊന്നരയോടെ നടത്തിയ സര്‍ജറിക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടു. തുടര്‍ന്നു തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മരണപ്പെട്ടു.
അനസ്‌തേഷ്യയിലെ പാകപ്പിഴയും തുടര്‍ ചികിത്സ നല്‍കുന്നതിലെ കാലതാമസവുമാണു മരണത്തിന് ഇടയാക്കിയതെന്നാണു ബന്ധുക്കളുടെ ആരോപണം.
അതേ സമയം ചികിത്സാ പിഴവു സംഭവിച്ചിട്ടില്ല എന്നും പെട്ടന്നുണ്ടായ ഹൃദയാഘാതമാണു മരണ കാരണമെന്നാണു ക്ലിനിക്കിന്റെ വിശദീകരണം.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചിനു നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയ ശേഷമാകും പോലീസ് തുടര്‍ നടപടികളിലേക്കു പോലീസ് കടക്കുക. ക്ലിനിക്കിന്റെ പശ്ചാത്തലം അന്വേഷിക്കുമെന്നു പോലീസ് പറഞ്ഞു.




