"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വാഹന രജിസ്ട്രേഷനും നമ്പർ പ്ലേറ്റും ഇനി ഞൊടിയിടയിൽ. ഷോറൂമിൽ ഫീസും നികുതിയും അടയ്ക്കുന്നതിനൊപ്പം ആധാർ വിവരങ്ങൾ നൽകി ഓട്ടോ അപ്പ്രൂവലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഉദ്യോഗസ്ഥ ഇടപെടൽ കുറയുന്നതോടെ അഴിമതിക്കും സാധ്യത കുറയും

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: വാഹന രെജിസ്ട്രേഷനും നമ്പർ പ്ലേറ്റും ഇനി ഞൊടിയിടയിൽ. ഷോറൂമിൽ ഫീസും നികുതിയും അടയ്ക്കുന്നതിനൊപ്പം വാങ്ങുന്നയാളുടെ ആധാർ നമ്പർ കൂടെ നൽകിയാണ് അതിവേഗ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.

ആധാർ ഡാറ്റാബേസിൽ നിന്ന് ഉടമയുടെ വിവരങ്ങൾ ലഭിക്കും. വിവരങ്ങൾക്ക് സോഫ്റ്റ്‌വെയറിൽ നിന്ന് ഓട്ടോ അപ്പ്രൂവൽ ലഭിക്കുന്നതോടെ വാഹന രെജിസ്ട്രേഷൻ പൂർത്തിയാകും.


പഴയ രീതി പ്രകാരം ഓൺലൈനായി നൽകുന്ന അപേക്ഷകൾ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പരിശോധിച്ചാണ് രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നത്.


പുതിയ രീതിപ്രകാരം ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇല്ലാതെ വിവരങ്ങൾ ശേഖരിച്ച് രെജിസ്ട്രേഷൻ നടക്കുന്നതിനാൽ അഴിമതി നടക്കാനുള്ള സാധ്യതകളും കുറയും. വാഹന ഉടമയുടെ ആധാറിലെ അഡ്രസിൽ നിന്ന് പോസ്റ്റ് ഓഫീസ് തിരിച്ചറിഞ്ഞ് വീടിന്റെ പരിസരത്തെ ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായി രജിസ്റ്റർ ചെയ്യുകയാണ് പുതിയ രീതി.

അതേസമയം ഫാൻസിനമ്പർ ബുക്ക് ചെയ്യുന്നവർക്കും ബോഡി നിർമിക്കേണ്ട വാഹനങ്ങൾക്കും പഴയപടി ഓഫീസിൽനിന്ന് തന്നെയാകും രജിസ്ട്രേഷൻ നൽകുക. വാഹനം വാങ്ങി ഫീസും നികുതിയും അടയ്ക്കുമ്പോൾ തന്നെ വാഹനം നിരത്തിലിറക്കാനാകും എന്നതും പുതിയ രീതിയുടെ ഒരു പ്രത്യേകതയാണ്. 

Get more updates from Pudukad News on Google