"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സമസ്ത ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു | Koyyod Umar Musliyar

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Koyyod Umar Musliyar

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയിൽ ട്രഷററായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. മുൻ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.(Koyyod Umar Musliyar Elected As Samastha General Secretary)

കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് ഈ നിർണായക തീരുമാനം. എം.ടി അബ്ദുല്ല മുസ്‌ലിയാരെ സമസ്തയുടെ പുതിയ ട്രഷററായും യോഗം തിരഞ്ഞെടുത്തു. ഇതിനുപുറമെ, സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി വി. മൂസക്കോയ മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരെയും സെക്രട്ടറിയായി പനങ്കാങ്ങര ഹൈദർ ഫൈസിയെയും ചുമതലപ്പെടുത്തി.

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ഒരു പ്രത്യേക കൂടിയാലോചനാ സമിതിക്കും യോഗം രൂപം നൽകി. ജിഫ്രി മുത്തുക്കോയ തങ്ങൾ, കൊയ്യോട് ഉമർ മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, പി. ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരി, വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, പി.എം അബ്ദുസലാം ബാഖവി എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ.

Story Summary

Koyyod Umar Musliyar has been elected as the new General Secretary of Samastha Kerala Jameyyathul Ulama following the passing of K Alikutty Musliyar. The decision was taken at the Mushawara meeting held in Kozhikode, which also appointed MT Abdulla Musliyar as Treasurer and formed a special consultative committee for urgent matters.

Get more updates from Pudukad News on Google