"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ന​യ​ൻ​താ​ര – ക​വി​ൻ ചി​ത്രം ‘ഹാ​യ്’ ഒ​ടി​ടി​യി​ലേക്ക്; റൊമാന്‍റിക് കോമഡി ചിത്രം വെള്ളിയാഴ്ച മുതൽ സീ 5-ൽ കാണാം

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യും ക​വി​നും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ത​മി​ഴ് റൊ​മാന്‍റി​ക് കോ​മ​ഡി ചി​ത്രം ‘ഹാ​യ്’ ഒ​ടി​ടി സ്ട്രീ​മി​ങ്ങി​ന് ഒ​രു​ങ്ങു​ന്നു. ഓ​ഗ​സ്റ്റ് 28-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ സീ5-​ലൂ​ടെ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും.


ഗാ​ന​ര​ച​യി​താ​വെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​യ വി​ഷ്ണു ഇ​ട​വ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ‘ഹാ​യ്’. മാ​സ്റ്റ​റി​ലെ ‘പൊ​ള​ക്ക​ട്ടു​മേ’, ലി​യോ​യി​ലെ ‘ബാ​ഡ് അ​സ്’ തു​ട​ങ്ങി​യ ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ് വി​ഷ്ണു. അ​യ​ൽ​ക്കാ​രാ​യ ര​ണ്ടു​പേ​ർ ത​മ്മി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന പ്ര​ണ​യ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്രം പ്ര​മേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.


വി​ഘ്നേ​ഷ് ശി​വ​ൻ, ന​യ​ൻ​താ​ര, എ​സ്.​എ​സ്. ല​ളി​ത് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ​ചി​ത്ര​ത്തി​ൽ  ഭാ​ഗ്യ​രാ​ജ്, രാ​ധി​ക ശ​ര​ത്കു​മാ​ർ, പ്ര​ഭു, വി​ടി​വി ഗ​ണേ​ഷ്, സ​ത്യ​ൻ, അ​മൃ​ത ശ്രീ​നി​വാ​സ​ൻ, രൺജി പ​ണി​ക്ക​ർ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ജെ​ൻ മാ​ർ​ട്ടി​നാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

Get more updates from Pudukad News on Google