"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്. പ്രതിക്ക് 10 വർഷം കഠിന തടവ്

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എറണാകുളം നടുവിലേഴത്ത് വീട്ടിൽ രഞ്‌ജീഷ് (25) എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചിലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കേണ്ടിവരും.

2015 നവംബർ 11‌നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയും യുവതിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഇയാൾ ചേർത്തല ആഞ്ഞിലി പാലത്തിന് സമീപം വെച്ച് ജഗ്ഗിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു. കേസിൽ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടി മുതലും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. 

Get more updates from Pudukad News on Google