"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സ്കൂൾ ട്രാഫിക് കുറയ്ക്കാൻ പുതിയ പദ്ധതി; സ്വാർഡ്‌സിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിളുകൾ

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

സ്കൂളുകളിലേക്ക് കാറിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനും സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്വാർഡ്‌സിൽ പുതിയ പദ്ധതിക്ക് തുടക്കമായി. ഫിങ്കൾ കൗന്റി കൗൺസിൽ ആണ് സ്‌വേർഡ്സ് സൈക്കിൾ ടു സ്കൂൾ സ്കീം എന്ന പൈലറ്റ് പദ്ധതി ആരംഭിച്ചത്.

സ്‌വേർഡ്സ് മേഖലയിലെ അഞ്ച് സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിങ്കൾ കമ്മ്യൂണിറ്റി കോളേജ് , സെന്റ് ഫിനിൻ ’സ് കമ്മ്യൂണിറ്റി കോളേജ്, സ്‌വേർഡ്സ് കമ്മ്യൂണിറ്റി കോളേജ്, ലോറിട്ടോ കോളേജ് സ്വേർഡ്സ്, കോളിസ്റ്റ് ചോയ്ലത്തെ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകൾ.

സ്കൂളിലേക്ക് സാധാരണയായി കാറിൽ കൊണ്ടുപോകപ്പെടുന്നവരും സ്വന്തമായി സൈക്കിൾ ലഭ്യമല്ലാത്തവരുമായ അർഹരായ വിദ്യാർത്ഥികൾക്ക് റെഫുർഭിഷേഡ് സൈക്കിളും ബൈക്ക് ലോക്കും സൗജന്യമായി നൽകും. ദി റെഡിസ്‌ക്കവെറി സെന്റർ, ദി ബൈക്ക് ഹബ് എന്നിവരുമായി സഹകരിച്ചാണ് സൈക്കിളുകൾ ഒരുക്കുന്നത്.

വിദ്യാർത്ഥികളെ കാർ ആശ്രിത യാത്രയിൽ നിന്ന് സ്വതന്ത്രമായ സൈക്കിൾ യാത്രയിലേക്ക് മാറ്റുക, സ്കൂൾ സമയത്തെ വാഹനത്തിരക്ക് കുറയ്ക്കുക, കൂടുതൽ സുസ്ഥിരമായ യാത്രാശീലം വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.പദ്ധതിയുടെ ഭാഗമായി സ്വാർഡ്‌സിൽ ബൈക്ക് ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്. സ്‌വേർഡ്സ്നി നിവാസികൾക്ക് മൂന്ന് മാസം വരെ ഇ- ബൈക്ക് സൗജന്യമായി പരീക്ഷിച്ച് ഉപയോഗിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. സ്റ്റാൻഡേർഡ് ഇ- ബൈക്ക്, ഫോൽഡിങ്ഇ-ബൈക്ക്, ലോങ്ങ്റ്റൈൽ ബൈക്ക്ത തുടങ്ങിയവ ഇതിൽ ലഭ്യമാണ്. ബൈക്കിന് വാടക ഈടാക്കില്ലെങ്കിലും റഫൺഡേബിൾ ഡെപ്പോസിറ് ആവശ്യമാണ്.

ഫിങ്കൾ കൗന്റി കൗൺസിൽ പറയുന്നത്, സൈക്കിളിൾ കൂടുതലായി ഉപയോഗിക്കുന്നത് മറ്റ് വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും അതുവഴി വായുമലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യമെന്നാണ്.

2026 സെപ്റ്റംബർ 21-നാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സ്കൂളുകൾക്കും ഫിങ്കൾ കൗന്റികൗൺസിലിന്റെ ആക്റ്റീവ് ട്രാവൽ വിഭാഗവുമായി ബന്ധപ്പെടാം.

Get more updates from Pudukad News on Google