"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അയർലൻഡിൽ വൈദ്യുതിയുടെ ഹോള്‍ സെയില്‍ നിരക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിച്ചത് 77%

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: രാജ്യത്തെ വൈദ്യുതിയുടെ ഹോള്‍ സെയില്‍ നിരക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 77% വര്‍ദ്ധിച്ചെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി.എസ്.ഒ) കണക്കുകള്‍.പ്രതിമാസ അടിസ്ഥാനത്തില്‍ 9.6% വര്‍ധനവാണുണ്ടായത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നിരക്കില്‍ 76.9% വര്‍ധനവാണ് രേഖപ്പെടുത്തിയത്.

എന്നിരുന്നാലും 2022 ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ നിരക്ക് 56% കുറവാണെന്ന് സി.എസ്.ഒ ചൂണ്ടിക്കാട്ടുന്നു.പെട്രോള്‍, ഡീസല്‍, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള ഊര്‍ജ്ജ ഇന്ധനങ്ങളുടെ വിലയില്‍ പ്രതിമാസം 11% വര്‍ധനവും വാര്‍ഷിക അടിസ്ഥാനത്തില്‍ 34.5% വര്‍ധനവുമുണ്ടായെന്ന് സി.എസ്.ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള എണ്ണവിലയിലെ വര്‍ധനയാണ് ഇതിന് പ്രധാന കാരണം.അതേസമയം, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദക വിലയില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ 2.1% കുറവുണ്ടായി.എന്നാല്‍ മുന്‍വര്‍ഷം ഇതേ മാസത്തില്‍ വിലയില്‍ 0.6% വര്‍ധനവുണ്ടായിരുന്നു.മത്സ്യം, മത്സ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ 8.6% വര്‍ധനയുണ്ടായപ്പോള്‍ മാംസം, മാംസ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില 9.6% കുറഞ്ഞു.

Get more updates from Pudukad News on Google