‘എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?’: SFIO കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖയിൽ മുഖ്യമന്ത്രിയുടെയും പിണറായിയുടെയും പേരുകൾ, നിർണ്ണായക രേഖ പുറത്തുവിട്ട് ഷോൺ ജോർജ് | CMRL Case
Current: മലയാളം

തിരുവനന്തപുരം: വിവാദമായ മാസപ്പടി കേസിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രമുഖ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ്. കേസിൽ അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ (SFIO) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിട്ടാണ് ഷോൺ ജോർജ് രംഗത്തെത്തിയത്.(CMRL Case, Shone George Releases SFIO Documents Naming Top LDF UDF Leaders)
കമ്പനിയുടെ മാനേജിംഗ് ഡയറക്ടറിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ താളാണ് അദ്ദേഹം പങ്കുവെച്ചത്. ഡയറിയിൽ മുഖ്യമന്ത്രി വി ഡി സതീശൻറെയും പിണറായി വിജയന്റെയും പേരുകൾ അടക്കം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ആരോപിച്ചു.
പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അടങ്ങിയ താളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്രയും വ്യക്തമായ രേഖകളും തെളിവുകളും ഉണ്ടായിട്ടും സംസ്ഥാനത്ത് എന്തുകൊണ്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് ഷോൺ ജോർജ് ചോദിച്ചു.
Story Summary
BJP leader Shone George has released pages from the SFIO charge sheet in the CMRL Payoff Case, alleging that top LDF and UDF leaders, including Chief Minister and Opposition Leader are named in the diary entries. He questioned why the state government has not ordered a Vigilance probe despite clear evidence and ED’s communication.




