"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

‘കാർ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് കിട്ടുമെന്ന് കരുതിയോ?!’ ഈ 4 കാര്യങ്ങൾ ചെയ്താൽ ക്ലെയിം തള്ളിയേക്കാം . ഇൻഷുറൻസ് നഷ്ടപ്പെടാൻ കാരണമാകുന്ന പ്രധാന കാരണങ്ങൾ അറിയാം!

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

പൊന്നു പോലെ കൊണ്ടു നടക്കുന്ന കാർ അപകടത്തിൽപ്പെടുന്നത് എല്ലാവർക്കും പ്രയാസം തോന്നുന്ന കാര്യമാണ്.


എന്നാൽ, അതിന് കൂടുതൽ ബാധ്യതയാണ് അപകടത്തിൽ നിന്നുണ്ട‍ാവുന്ന സാമ്പത്തികഭാരം. ഇൻഷുറസ് കിട്ടുമല്ലോയെന്ന് ആശ്വസിച്ചിരിക്കുമ്പോൾ അത് നിരസിക്കപ്പെടുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. കാർ ഉടമയുടെ ഭാ​ഗത്ത് നിന്നുണ്ടാവുന്ന പല തെറ്റുകളും ഇൻഷുറസ് നിരസിക്കപ്പെടാൻ കാരണമാവാറുണ്ട്.


ഇന്ത്യയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരാണ്. അതുകൊണ്ട് തന്നെ അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് നിരസിക്കപ്പെടാം. ഇത്തരം സാഹചര്യത്തിൽ വാഹനത്തിന്റെ നാശനഷ്ടങ്ങളുടെ തോത് പരി​ഗണി​ഗക്കാതെ തന്നെ ഇൻഷുറസ് നിരസിക്കപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഉടമയിൽ നിന്ന് തന്നെ അറ്റകുറ്റപണികൾക്കായുള്ള പണം നഷ്ടമായേക്കാം.

 

എക്സപയറി ഡേറ്റ് കഴിഞ്ഞ ഡ്രൈവിം​ഗ് ലൈസൻസ് ഉപയോ​ഗിക്കുന്നതും ഇൻഷുറസ് നഷ്ടപ്പെടാൻ കാരണമാകും. വാഹനമോടിക്കുമ്പോൾ സാധുവായ ഡ്രൈവിം​ഗ് ലൈസൻസ് കൈയിൽ സൂക്ഷിക്കേണ്ടതും പരമ പ്രധാനമാണ്.


അപകടം നടന്നാൽ വിവരം അതിവേ​ഗം കമ്പനിയെ അറിയിക്കണം. ഓരോ പോളിസിയിലും ക്ലെയിം സമർപ്പിക്കാനുള്ള സമയപരിധിയും നിബന്ധനകളും നിർദേശിച്ചിട്ടുണ്ട്. വൈകി റിപ്പോർട്ട് ചെയ്യുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള കാരണമായി തീർന്നേക്കാം.


 

സ്വകാര്യ ആവശ്യങ്ങൾക്കായി എടുത്ത കാർ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നതും പ്രശ്നങ്ങൾക്ക് ഇടയാക്കും.

വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന കാറുകൾക്ക് വ്യത്യസ്ത ഇൻഷുറസ് പരിരക്ഷയാണ് ലഭിക്കുന്നത്. സ്വകാര്യ വാഹനമായി പട്ടികപ്പെടുത്തിയ കാർ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടാലും ഇൻഷുറസ് ലഭിക്കില്ല.

Get more updates from Pudukad News on Google